അത് ഫഹദോ, മമ്മൂട്ടിയോ അല്ല! മറ്റൊരു നടൻ, ‘എമ്പുരാനിലെ’ അതിഥി താരത്തെ കുറിച്ച് മോഹൻലാൽ

.കൈകള്‍ മാത്രം കാണിച്ചുകൊണ്ടുള്ള എമ്പുരാന്റെ ഒരു പോസ്റ്റര്‍ സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുയും ചെയ്‍തു.

മോഹൻലാൽ, പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ഹിറ്റ് ചിത്രമാണ് ‘എമ്പുരാൻ’.പ്രേക്ഷകർ മൊത്തം കാത്തിരിക്കുന്ന ഈ ചിത്രത്തിൽ ഒരു നിര്‍ണായക അതിഥി കഥാപാത്രമുണ്ടാകുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.കൈകള്‍ മാത്രം കാണിച്ചുകൊണ്ടുള്ള എമ്പുരാന്റെ ഒരു പോസ്റ്റര്‍ സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുയും ചെയ്യ്തു. ഇതിനെക്കുറിച്ച് മോഹൻലാല്‍ നല്‍കിയ മറുപടിയും ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.ഈ ചിത്രത്തിൽ മമ്മൂട്ടി ഉണ്ടോ? എന്ന ഒരു ചോദ്യത്തിനായിരുന്നു മോഹൻലാൽ ഇങ്ങനൊരു മറുപടി നൽകിയത്. എന്നാൽ ഈ ചിത്രത്തിൽ ഫഹദ് ഉണ്ടോ എന്ന് ആരോ ചോദിച്ചിരുന്നു പൃഥ്വിരാജിനോട് എന്നായിരുന്നു മോഹൻലാല്‍ നല്‍കിയ മറുപടി.

എന്നാൽ അവരൊന്നുമല്ല മറ്റൊരു നടൻ ആണെന്നാണ് മോഹൻലാൽ മറുപടി പറഞ്ഞത്.അങ്ങനെയങ്കില്‍ മുഖം മറക്കുന്നത് എന്തിന്? അതേസമയം, ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് മോഹൻലാല്‍ ചിത്രം എമ്പുരാൻ. സംവിധായകൻ പൃഥ്വിരാജാണ് എന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പൃഥ്വിരാജും പ്രധാന കഥാപാത്രമായി ഈ ചിത്രത്തിലുണ്ട്. വൻ ഹൈപ്പാണ് ചിത്രത്തിന് ലഭിക്കുന്നതും.തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിർമ്മിച്ച മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27നാണ് ആഗോള റിലീസായെത്തുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്.ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് മോഹൻലാല്‍ നായകനാകുന്ന എമ്പുരാൻ.