ആദ്യ സമയത്ത് ഞാൻ മോഹൻലാലിന് മോനേ എന്നാണ് വിളിച്ചിരുന്നത്! എന്നാൽ ആ സംഭവത്തിനു ശേഷം അങ്ങനെ വിളിക്കാൻ എനിക്ക് പേടിയായി; സേതുലക്ഷ്മി

കാണുമ്പോഴെല്ലാം തന്നോട് വിശേഷം ചോദിക്കാറുണ്ട്, നല്ല സ്‌നേഹമാണ് അദ്ദേഹത്തിന് തന്നോട്, സേതു ലക്ഷ്മി

നാടകത്തിലൂടെ സിനിമയിലും, സീരിയലിലും എത്തിയ നടിയാണ് സേതുലക്ഷ്മി. മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുകയാണ് സേതു ലക്ഷ്മി. ആദ്യ സമയത്ത് അതായത് ചെറിയ വേഷങ്ങള്‍ ചെയ്തിരുന്ന കാലം തൊട്ട് മോഹന്‍ലാലുമായി പരിചയമുണ്ടായിരുന്നു തനിക്ക്. തന്നോട് എപ്പോഴും സ്‌നേഹത്തോടെ മാത്രമേ അദ്ദേഹം സംസാരിക്കാറുള്ളൂ. എനിക്കും അദ്ദേഹത്തോടും അതേ സ്നേഹം തന്നെയാണ് ഉള്ളത്. ഞാൻ ആദ്യകാലങ്ങളില്‍ മോനേ എന്നായിരുന്നു മോഹന്‍ലാലിനെ വിളിച്ചിരുന്നത്, സേതു ലക്ഷ്മി പറഞ്ഞു. എന്നാൽ പിന്നീട് അങ്ങനെ അദ്ദേഹത്തിന് വിളിക്കാൻ പേടിയായി, നടി പറയുന്നു.

അദ്ദേഹത്തിന് ലഫ്റ്റനന്റ് കേണല്‍ പദവി കിട്ടിയതിന് ശേഷം അങ്ങനെ വിളിക്കാന്‍ പേടിയായി. പഴയതുപോലെ സിനിമാനടന്‍ മാത്രമല്ല അദ്ദേഹമെന്നും പട്ടാളക്കാരനെ മോനെ എന്ന് വിളിച്ചാല്‍ പ്രശ്‌നമാകുമോ എന്ന് പേടിയായെന്നും സേതു ലക്ഷ്മി പറഞ്ഞു. കാണുമ്പോഴെല്ലാം തന്നോട് വിശേഷം ചോദിക്കാറുണ്ട്, നല്ല സ്‌നേഹമാണ് അദ്ദേഹത്തിന് തന്നോട്. തന്റെ മകന് സുഖമില്ലെന്നറിഞ്ഞപ്പോള്‍ വിളിച്ച് വിവരം അന്വേഷിച്ചെന്നും സേതു ലക്ഷ്മി പറഞ്ഞു .

സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്ന സമയം തൊട്ട് മോഹന്‍ലാലുമായി പരിചയമുണ്ട്. നല്ല പെരുമാറ്റമാണ് എന്നോട്,സേതു ലക്ഷ്മി പറഞ്ഞു. അതേസമയം സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത സേതു ലക്ഷ്മി മഞ്ജു വാര്യര്‍ പ്രധാനവേഷത്തിലെത്തിയ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയായത്. മലയാളത്തിന് പുറമെ തമിഴിലും സേതു ലക്ഷ്മി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.