
പ്രേക്ഷകർ കാത്തിരിക്കുന്ന പൃഥ്വിരാജ്, മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27 നെ റിലീസ് ചെയുകയാണ്, സിനിമയുടെ പ്രചാരണത്തിന് വേറിട്ട വഴികൾ പരീക്ഷിക്കുകയാണ് ഇപ്പോൾ അണിയറപ്രവർത്തകർ. റിലീസ് ദിവസം കറുപ്പണിഞ്ഞ് വരണമെന്ന് ആശിർവാദ് സിനിമാസ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചിരുന്നു. ഈ കാര്യം പൃഥ്വിരാജ് ഏറ്റെടുത്തിരുന്നു. ഞാൻ തയാർ, ലാലേട്ടന്റെ കാര്യവും ഞാൻ ഏറ്റു എന്നു പൃഥ്വിരാജ് വ്യക്തമാക്കി, എന്നാൽ,ഈ ആഹ്വാനത്തിന് മോഹൻലാൽ നൽകിയ മറുപടി ആരാധകരെ ഇപ്പോൾ ആവേശത്തിലാക്കിയിരിക്കുകയാണ്.’ഞാനും തയാർ, എന്നാൽ ഡയറക്ടർ സാർ, ഞാൻ ആരായിട്ടാണ് വരേണ്ടത്?

ഞാൻ ആരായിട്ടാണ് വരേണ്ടത്? സ്റ്റീഫനായി വരണോ? അതോ ഖുറേഷിയായോ?’ എന്നാണ് മോഹൻലാലിൻറെ ചോദ്യം. ആവേശകരമായ മോഹൻലാലിന്റെ ഈ പ്രതികരണമാണ് ആരാധകർക്കിടയിൽ ആവേശം ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ റിലീസ് ദിവസം മോഹൻലാൽ ഏതു ഗെറ്റപ്പിൽ എത്തു മെന്നതിനെക്കുറിച്ചുള്ള ചർച്ചകളും സജീവമായി.വെളുപ്പണിഞ്ഞ് സ്റ്റീഫൻ നെടുമ്പള്ളി ആകുമോ, അതോ കറുപ്പണിഞ്ഞ് കുറേഷി അബ്രാം ആകുമോ എന്നാണ് ആരാധകർ ചിന്തിക്കുന്നതും, കാണാൻ കാത്തിരിക്കുന്നതും.
അതേസമയം,സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിൽ മോഹൻലാൽ, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ അടക്കമുള്ളവര്‍ കറുപ്പണിഞ്ഞാണ് എത്തിയത്. എന്നാൽ അതിഥിയായി എത്തിയ മമ്മൂട്ടി വെള്ള ഡ്രെസ്സുമണിഞ്ഞാണ്. ലോകം മുഴുവനുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമായി മാറുകയാണ് എമ്പുരാൻ.












