മൂന്നാമതൊരാൾ കണ്ടാൽ വിചാരിക്കും പൃഥ്വിരാജ് വലിയ ഗൗരവക്കാരനാണെന്ന്! രാജുവിൽ താൻ കണ്ട ഗുണവും അത് തന്നെയാണ്, മല്ലിക സുകുമാരൻ

സുകുവേട്ടനും ,രാജുവും അക്കാര്യത്തിൽ ഒരേ പോലെയാണ്

പൃഥ്വിരാജിന്റെ എമ്പുരാൻ വാർത്തകളിൽ നിറയവെ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് താരത്തിന്റെ അമ്മ മല്ലിക സുകുമാരനാണ്. ഇപ്പോൾ മല്ലിക സുകുമാരൻ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. പൃഥ്വിരാജിൽ താൻ കണ്ട ഏറ്റവും വലിയ ​ഗുണം അമ്മയെ സ്നേഹിക്കുന്നതാണ് മല്ലിക സുകുമാരൻ പറയുന്നു. രാജുവിൽ താൻ കണ്ട ഗുണവും അത് തന്നെയാണ്.മൂന്നാമതൊരാൾ കണ്ടാൽ വിചാരിക്കും ഇവൻ ഭയങ്കര ​ഗൗരവക്കാരനാണെന്ന്. മിണ്ടുമോ എന്നൊക്കെ തോന്നും. എന്നാൽ ആ സ്നേഹം അത് അനുഭവിക്കുന്നവർക്കേ അറിയാൻ പറ്റൂ. പരസ്യപ്പെടുത്തില്ല.


സുകുവേട്ടനും ,രാജുവും അക്കാര്യത്തിൽ ഒരേ പോലെയാണ്. അവരുടെ സ്നേഹം ആരെയാണോ സ്നേഹിക്കുന്നത് അവർക്ക് പെട്ടെന്ന് ഫീൽ ചെയ്യും. പക്ഷെ അത് പ്രദർശിപ്പിക്കില്ല.എന്നെ എന്തുമാത്രം സുകുവേട്ടൻ സ്നേഹരിക്കുന്നെന്നത് എനിക്ക് നന്നായി അറിയാം. എന്റെ മക്കൾക്ക് പോലും അറിയില്ല. അത് പോലെ രാജുവിന് എന്നോട് എന്ത് സ്നേഹമുണ്ടെന്ന് എനിക്ക് വ്യക്തമായി അറിയാം. അത്ര കണ്ട് സുപ്രിയക്കും പൂർണിമയ്ക്കും ഇന്ദ്രജിത്തിനും അത്ര കണ്ട് അറിയാമോ, എന്ന് എനിക്കറിയില്ല.

അതുപോലെ പൃഥ്വിരാജിന് മുൻകോപമില്ല, അവൻ ക്ഷമ കെട്ടിരിക്കുമ്പോൾ നമ്മൾ വല്ലതും ചോദിച്ചാൽ ഇപ്പോൾ തന്നെ പറയണോ, വെെകുന്നേരം പറഞ്ഞാൽ മതിയോ കുറച്ച് ജോലിയുണ്ട് എന്നൊക്കെ പറയും, അത് മുൻകോപമല്ല. അവൻ ഒരു കാര്യത്തിൽ ഇൻവോൾവ് ആയിരിക്കുമ്പോൾ ആരും ഇടപെടരുത്. അത് അവന്റെ ജോലിയോടുള്ള കമ്മിറ്റ്മെന്റായേ എനിക്ക് തോന്നാറുള്ളൂ, മല്ലിക സുകുമാരൻ പറയുന്നു.