
കാലങ്ങളായി മലയാളികള്‍ കാണുന്ന മുഖമാണ് മല്ലിക സുകുമാരന്റേത്. കരിയറിന്റെ തുടക്കത്തില്‍ മലയാളത്തിലെ തിരക്കുള്ള നായികയായിരുന്നു മല്ലിക സുകുമാരന്‍.ഇപ്പോൾ മക്കളായ പൃഥ്വിരാജിനെയും, ഇന്ദ്രജിത്തിനെയും കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരന്‍. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക ഈ കാര്യം വെളിപ്പെടുത്തുന്നത്. സൈനിക് സ്‌കൂളില്‍ പൃഥ്വിയുടെയും ഇന്ദ്രന്റെയും നാടകം കാണാന്‍ ഞാനും സുകുവേട്ടനും പോകുമായിരുന്നു. മല്ലികേ, ഇവര് രണ്ടാളും എന്തായാലും സിനിമയലേക്ക് വരുമെന്ന് സുകുവേട്ടന്‍ അന്ന് പറഞ്ഞിട്ടുണ്ട്.

സുകുവേട്ടന്റെ ആ വാക്കുകൾ കേട്ട് എനിക്ക് സന്തോഷമായി. രണ്ടുപേരും പിന്നീട് സിനിമയിലെത്തി. ചെറുപ്പം തൊട്ടേ സിനിമയുമായി ബന്ധപ്പെട്ട പുസ്തകങ്ങളെല്ലാം രാജു വായിക്കാറുണ്ട്. മനോജ് ശ്യാമളന്‍ എന്ന പുള്ളിയുടെ പുസ്തകങ്ങള്‍ വരുത്തി വായിക്കുമായിരുന്നു. സിനിമയുടെ മേക്കിങ്ങിനെക്കുറിച്ചറിയാന്‍ പണ്ടേ ആകാംക്ഷയുണ്ടായിരുന്നു. നടനായതിന് ശേഷം അത് കൂടി. ഇത് പിടിക്കാത്ത ചില ആള്‍ക്കാരുണ്ടായിരുന്നു. മുട്ടയില്‍ നിന്ന് വിരിഞ്ഞിട്ടില്ല, അവന്‍ ലെന്‍സ് ചോദിക്കാന്‍ നടക്കുന്നു’ എന്നൊക്കെ പറഞ്ഞ ആളുകളുണ്ട്, മല്ലിക സുകുമാരന്‍ പറയുന്നു.
സിനിമയുടെ മേക്കിങ്ങിനെ ക്കുറിച്ച് അന്നേ പൃഥ്വിക്ക് നല്ല ധാരണയുണ്ടായിരുന്നു നടനായതിന് ശേഷം അത് കുറിച്ചും കൂടി കൂടുതലായി മല്ലിക പറഞ്ഞു. ഓരോ കാര്യത്തിലും സംശയം ചോദിക്കുന്ന പൃഥ്വിയെ പലരും പരിഹസിച്ചിരുന്നു, മല്ലിക സുകുമാരന്‍ പറയുന്നു.












