ഐ പി എൽ 2025; പരിചയസമ്പത്ത് ഉണ്ടായിട്ടും ധോണിയെ ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറക്കാൻ ധൈര്യപ്പെട്ടില്ല,ടീം മാനേജ്‌മെന്റിനെതിരെ മനോജ് തിവാരി

ചെപ്പോക്കിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഉണ്ടായ കനത്ത തോൽവിക്ക് പിന്നാലെ എംഎസ് ധോണിയെ ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറക്കാൻ ധൈര്യപ്പെടാത്തതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി ചെന്നൈ സൂപ്പർ കിംഗ്‌സ് പരിശീലക സംഘത്തെ വിമർശിച്ചു. 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് സിഎസ്‌കെ തകർന്നു വീണെങ്കിലും ധോണി ഒമ്പതാം നമ്പറിലാണ് ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. പരിചയസമ്പത്ത് ഉണ്ടായിട്ടും ധോണിയെ നേരത്തെ അയയ്ക്കാനുള്ള ധീരമായ തീരുമാനം സിഎസ്‌കെ മാനേജ്‌മെന്റ് നടത്താതിരുന്നതിനെ തിവാരി അപലപിച്ചു.

പരിശീലക സംഘത്തിന്റെ ധൈര്യക്കുറവ് മൂലമാണ് ഇത് സംഭവിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും അവരുടെ സമീപനത്തെ ചോദ്യം ചെയ്യുകയും ചെയ്തു. 16 പന്തിൽ നിന്ന് 30 റൺസ് നേടി പുറത്താകാതെ നിൽക്കാൻ കഴിയുന്ന എം.എസ്. ധോണിയെപ്പോലുള്ള ഒരു ബാറ്റ്സ്മാൻ എങ്ങനെ നേരത്തെ ഉയർന്നുവന്നില്ല എന്നത് എനിക്ക് മനസ്സിലാകാത്ത കാര്യമാണ്. നിങ്ങൾ ജയിക്കാൻ വേണ്ടി തന്നെയാണ് കളിക്കുന്നത്, അല്ലേ, മജോജ് തിവാരി ചോദിച്ചു.സി‌എസ്‌കെ ക്ക് എം‌എസ് ധോണിയോട് ഓർഡർ മുകളിലേക്ക് മാറ്റാൻ പറയാൻ ധൈര്യമില്ല. അദ്ദേഹം തീരുമാനിച്ചുകഴിഞ്ഞാൽ, മാത്രം അതൊക്കെ നടക്കും, മനോജ് തിവാരി പറയുന്നു.