
ഏവരെയും ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് സിറിയയില്‍ നിന്നും കേള്‍ക്കുന്നത്. മുന്‍ ജന്മത്തില് നടന്ന കാര്യങ്ങള്‍ ഈ ജന്മത്തില് ഓര്‍ത്തെടുത്തു തന്നെ കൊന്നയാളെ തെളിവ് സഹിതം പുറത്തുകൊണ്ടുവന്നു ഒരു ബാലന്. നെറ്റി ചുളിക്കാൻ വരട്ടെ. സംസാരിക്കാന്‍ പ്രായമായ ബാലന് തന്നെ കഴിഞ്ഞ ജന്മത്തില് കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയെന്നാണ് ആരോപിച്ചത്.

കൊല നടന്ന സ്ഥലവും കൊലയാളിയെയും മൃതദേഹം കുഴിച്ചിട്ട സ്ഥലവും ദൃക്സാക്ഷികൾക്ക് കാട്ടിക്കൊടുത്തു. കുട്ടി നാട്ടുകാരോട് താന്‍ കഴിഞ്ഞ ജന്മത്തില് ജീവിച്ച ഗ്രാമത്തെ കുറിച്ച് പറഞ്ഞു. അന്വേഷിച്ചപ്പോള്‍ കുട്ടി പറയുന്ന തരത്തില്‍ ഒരാളെ 4 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായതായി നാട്ടുകാരും സമ്മതിച്ചു.

കൊലപാതകിയുടെ പേരും കുട്ടി പറഞ്ഞെങ്കിലും അയാള്‍ കുറ്റം സമ്മതിച്ചില്ല. ശേഷം കുട്ടി മൃതദേഹം മറവു ചെയ്ത സ്ഥലം കാട്ടിക്കൊടുത്തു. കുഴിച്ചപ്പോള്‍ തലയില്‍ വെട്ടേറ്റ് മരിച്ച ഒരു പുരുഷന്റെ അസ്ഥികൂടം ലഭിക്കുകയും ചെയ്തു. കൊലനടത്തിയ കോടാലിയും കുട്ടി കാട്ടിക്കൊടുത്തതോടെ കൊലയാളി കുറ്റം സമ്മതിച്ചു.

ഡ്രൂസ് എന്ന വംശത്തില്‍ പെട്ട ബാലന് ജന്മനാ തലയില്‍ ചുവന്ന പാടുണ്ട്. ജനിക്കുമ്പോഴുള്ള പാടുകള്‍ കഴിഞ്ഞ ജന്മത്തിന്റെ അവശേഷിപ്പാണെന്നാണ് ഡ്രൂസ് വംശത്തിന്റെ വിശ്വാസം. എന്തായാലും ഇപ്പോള്‍ ഈ ബാലന് ഹീറോ ആണ്, മനുഷ്യന് തന്നെയാണോ എന്നാണ് ചിലരുടെ സംശയം.











