എല്ലാം ഓക്കേ അല്ലേ അണ്ണാ! പൃഥ്വിരാജിനെയും, മുരളി ഗോപിയെയും അഭിനന്ദിച്ചുകൊണ്ടു ആന്റണി പെരുമ്പാവൂർ, ചിത്രങ്ങൾ വൈറൽ

എന്നാൽ മുരളിഗോപിക്ക് ‘സ്നേഹപൂർവം’ എന്ന അടിക്കുറിപ്പോടെയാണ് ആന്റണി മറ്റൊരു ചിത്രം പങ്കുവെച്ചിരിക്കുന്നത്.

വിവാദങ്ങൾക്കിടയിലും മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് ‘എമ്പുരാൻ’. ഇപ്പോൾ സിനിമയുടെ സംവിധായകൻ പൃഥ്വിരാജ് സുകുമാരനെയും ,തിരക്കഥാകൃത്ത് മുരളി ഗോപിയെയും അഭിനന്ദിച്ചുകൊണ്ടു നിർമാതാവ് ആന്റണി പെരുമ്പാവൂർ. പൃഥ്വിരാജിനൊപ്പമുള്ള രണ്ട് ചിത്രങ്ങളാണ് ആന്റണി പെരുമ്പാവൂർ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഒന്നിൽ പൃഥ്വിരാജുമായി സൗഹൃദം പങ്കുവെയ്ക്കുന്നതും രണ്ടാമത്തെ ചിത്രം പൃഥ്വിരാജിനെ ചുംബിക്കുന്നതുമാണ്. ഇപ്പോൾ ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. ‘എല്ലാം ഓക്കെ അല്ലേ അണ്ണാ’ എന്നാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന തലക്കെട്ട്.പിന്നല്ല എന്നാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് പറഞ്ഞത്.

മുൻപ് ,എമ്പുരാന്റെ ബജറ്റുമായി ബന്ധപ്പെട്ട് നിർമാതാവ് സുരേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ആന്റണി പെരുമ്പാവൂർ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. അന്ന് ഈ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് പൃഥ്വിരാജ് കുറിച്ച വാക്കുകളാണ് ‘എല്ലാം ഓക്കെ അല്ലേ അണ്ണാ’ എന്നത്.എന്നാൽ മുരളിഗോപിക്ക് ‘സ്നേഹപൂർവം’ എന്ന അടിക്കുറിപ്പോടെയാണ് ആന്റണി മറ്റൊരു ചിത്രം പങ്കുവെച്ചിരിക്കുന്നത്.എന്നും എപ്പോഴും എന്ന ക്യാപ്ഷനോടെ മോഹൻലാലിനൊപ്പം നടന്നുപോകുന്നൊരു ചിത്രവും ആന്റണി പങ്കുവച്ചു.

അതേസമയം സംവിധായകൻ പൃഥ്വിരാജിനു പിന്നാലെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പ് നോട്ടിസ് അയച്ചിരുന്നു.ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.എമ്പുരാനു’മായി നോട്ടിസിനു ബന്ധമില്ലെന്നാണ്റിപ്പോർട്ടുകൾ.എന്നാൽ കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ തേടിയായിരുന്നു പൃഥ്വിരാജിന് നോട്ടീസ് അയച്ചിരുന്നത്.