
മലയാള സിനിമയില്‍ നിരവധി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഛായാഗ്രഹകനാണ് ഷാജി കുമാര്‍. മമ്മൂട്ടിയുടെയും, മോഹന്‍ലാലിന്റെയും കൂടെ നിരവധി സിനിമകളില്‍ വര്‍ക്ക് ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു, ഇപ്പോള്‍ ക്യാമറക്കണ്ണിലൂടെ നോക്കിയപ്പോള്‍ ഏറ്റവും സുന്ദരനായി തോന്നിയ നടന്‍ ആരാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഷാജി കുമാര്‍, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. ‘സുന്ദരന്‍ ആരാണെന്ന് ചോദിച്ചാല്‍, എന്നിലെ സൗന്ദര്യ ആസ്വാദകനെ സംബന്ധിച്ചിടത്തോളം തോന്നിയ കാര്യമാണ് ഞാന്‍ പറയുന്നത്, മമ്മൂക്ക സുന്ദരനാണ്,ഷാജി കുമാർ പറയുന്നത്.

എന്നാൽ ലാല്‍ സാര്‍ സാറിന്റെ പ്രവര്‍ത്തി കൊണ്ട് സുന്ദരനാണ്. മമ്മൂക്കയുടെ പ്രവര്‍ത്തി കൊണ്ട് അദ്ദേഹം സുന്ദരനല്ലെന്നല്ല ഞാന്‍ പറയുന്നത് ഒരു പുഞ്ചിരിയോട് ഷാജി പറയുന്നു, അവര്‍ എല്ലാവരും എല്ലാം തികഞ്ഞ ആളുകള്‍ തന്നെയാണ്. മമ്മൂക്കയും ലാല്‍ സാറും മാത്രമല്ല, അത്തരത്തില്‍ ഒരുപാട് ആളുകളുണ്ട്.രാജുവിനെ പല സമയത്തും എനിക്ക് സുന്ദരനായി തോന്നിയിട്ടുണ്ട്. ചില സമയത്ത് ചില ആംഗിളില്‍ എനിക്ക് നന്നായി ഇഷ്ടപ്പെടും രാജുവിന് .
അതുപോലെ തന്നെയാണ് ഫഹദ് ഫാസിലും. അദ്ദേഹവും നല്ല സുന്ദരനായി തോന്നാറുണ്ട്.അവരെയൊക്കെ എനിക്ക് സുന്ദരനായി തോന്നുന്നത് ചില ക്യാരക്ടര്‍ കാരണമോ അല്ലെങ്കില്‍ ആംഗിള്‍ കാരണമോ ആകാം. അല്ലാതെ 360 ഡിഗ്രിയില്‍ നോക്കിയിട്ട് എ.ഐ പോലെ പറയാന്‍ എനിക്ക് ആകില്ല,ഞാൻ അത്ര ക്ലിയറായി നോക്കാറില്ല ഷാജി കുമാർ പറയുന്നു.












