
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നിമിഷ സജയൻ, ഇപ്പോൾ താരം വലിയൊരു സ്വപ്നസാക്ഷാത്കാരത്തിന്റെ സന്തോഷത്തിലാണ് നിൽക്കുന്നത്. കൊച്ചിയിൽ സ്വന്തമായൊരു വീട് ഏറെക്കാലമായുള്ള നടിയുടെ സ്വപ്നമായിരുന്നു. ഇപ്പോഴിതാ അത് യാഥാർഥ്യമായിരിക്കുന്നു. ‘ജനനി’ എന്നാണ് തന്റെ സ്വന്തം വീടിനു നിമിഷ സജയൻ നൽകിയ പേര്. പുതിയ വീടിന്റെ ഗൃഹപ്രവേശം ആഘോഷമാക്കി സുഹൃത്തുക്കളും കുടുംബാംഗങ്ങളും. ഗൃഹപ്രവേശന ചടങ്ങിന്, അനു സിത്താര, ഗണപതി, ചിദംബരം, പി. രാജീവ്, ഷാഹി കബീർ, ശ്രീജിത്ത്, കാർത്തിക് തുടങ്ങിയവർ അതിഥികളായി എത്തി.

തന്റെ ഗൃഹപ്രവേശ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ നിമിഷ സോഷ്യൽ മീഡിയിൽ പ്രേക്ഷകർക്കായും പങ്കുവച്ചു. സാരിയിൽ അതീവ സുന്ദരിയായാണ്നിമിഷയെ ഈ ചിത്രങ്ങളിൽ കാണാനാകുക. മുംബൈ മലയാളിയായ നിമിഷ ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിലായിരുന്നു. നിമിഷയുടെ പിതാവ്, കൊല്ലം കടയ്ക്കൽ സ്വദേശിയായ സജയൻ നായരാണ്, ഈ മാസം ജനുവരിയിൽ അദ്ദേഹം മരണമടഞ്ഞിരുന്നു.
താനെ ജില്ലയിലെ അംബര്‍നാഥ് വെസ്റ്റില്‍ ഗാംവ്ദേവി റോഡില്‍ ന്യൂകോളനിയിലുള്ള ക്ലാസിക് അപ്പാര്‍ട്ടുമെന്റിലാണ്, നടി നിമിഷയും കുടുംബവും താമസിച്ചിരുന്നത്. ബിന്ദു സജയൻ ആണ് അമ്മ, നീതു സജയൻ എന്നൊരു സഹോദരി കൂടി നിമിഷയ്ക്കുണ്ട്. അതേസമയം, നിമിഷ , ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയിലൂടെയാണ് അവർ ചലച്ചിത്രരംഗത്ത് എത്തിയത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാർഡും നിമിഷക്ക് ലഭിച്ചിരുന്നു.












