അവൻ കല്യാണം കഴിക്കുന്നിടം വരെ എനിക്ക് ഒരു സമാധാനവുമില്ലായിരുന്നു; പൃഥ്വിരാജിന് കുറിച്ചും ഗോസ്സിപ്പിന് കുറിച്ചും സംവൃത സുനിൽ

അവൻ കല്യാണം കഴിച്ചപ്പോൾ എല്ലാവർക്കും അതിനുള്ള ഉത്തരവും കിട്ടി, അപ്പോൾ എനിക്ക് സമാധാനമായി, സംവൃത പറയുന്നു

രസികൻ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് എത്തിയ നടിയാണ് സംവൃത സുനിൽ, നടിയുടെ കൂടെ ഏറ്റവും കൂടുതൽ അഭിനയിച്ച നടൻ പൃഥ്വിരാജായിരുന്നു. ആ സമയത്ത് പൃഥ്വിരാജിനേയും, സംവൃതയെയും കൂട്ടിച്ചേർത്ത് നിരവധി ഗോസിപ്പുകൾ എത്തിയിരുന്നു,ഇപ്പോൾ സംവൃത തനിക്കെതിരെ എത്തിയ ഗോസിപ്പുകള് കുറിച്ചും, പൃഥ്വിരാജിന് കുറിച്ചും തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ പ്രാവശ്യം നായകനായി അഭിനയിച്ചത് പൃഥ്വിരാജാണ്, അതുകൊണ്ട് ആ സമയത്ത് ഞങ്ങൾ രണ്ടുപേരെയും വെച്ച് ഒരുപാട് ഗോസിപ്പ് എത്തിയിരുന്നു, സംവൃത സുനിൽ പറയുന്നു.

എൻ്റമ്മോ! അവൻ കല്യാണം കഴിക്കുന്നത് വരെ എനിക്ക് ഒരു സമാധാനമുണ്ടായിരുന്നില്ല. ഞാൻ എവിടെപ്പോയാലും എല്ലാവർക്കും ഇതുതന്നെയാണ് ചോദിക്കാനുണ്ടായിരുന്നത്. അവസാനം അവൻ കല്യാണം കഴിച്ചപ്പോൾ എല്ലാവർക്കും അതിനുള്ള ഉത്തരവും കിട്ടി, അപ്പോൾ എനിക്ക് സമാധാനമായി, സംവൃത പറയുന്നു. അതേസമയം ഇരുവരും നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചിരുന്നു, അച്ഛനുറങ്ങാത്ത വീട്, അഞ്ചിൽ ഒരാൾ അർജുനൻ, ചോക്ലേറ്റ്, തിരക്കഥ, റോബിൻഹുഡ്, പുണ്യം അഹം, മാണിക്ക്യക്കല്ല്, അയാളും ഞാനും തമ്മിൽ, വാസ്തവം എന്നിവയാണ് ഇവർ രണ്ടുപേരും ഒരുമിച്ച് അഭിനയിച്ച സിനിമകൾ.

ലാൽജോസ് സംവിധാനം ചെയ്ത് രസികൻ ആയിരുന്നു സംവൃതയുടെ ആദ്യ ചിത്രം, അതിനു ശേഷം നിരവധി ചിത്രങ്ങളിൽ സംവൃത തന്റെ അഭിനയ സാനിധ്യം തെളിയിച്ചിരുന്നു. ശ്രീകാന്ത് നായകനായ ഉയിർ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും എവിടെന്തേ നാകേന്തി എന്ന ചിത്രത്തിലൂടെ തെലുങ്കിലും സംവൃത സാന്നിധ്യമറിയിച്ചു.