
നടി നസ്രിയ നസീം താന്‍ പൊതുവിടങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനുള്ള കാരണം വ്യക്തമാക്കി ഈകഴിഞ്ഞ ദിവസം നടി ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. കുറച്ചു മാസങ്ങളായി പൊതുവിടങ്ങളില്‍ നിന്ന് അപ്രത്യക്ഷയായതിനുള്ള കാരണം, വൈകാരികവും, വ്യക്തിപരവുമായ ചില പ്രശ്നങ്ങളായിരുന്നുവെന്നാണ് നസ്രിയ പറഞ്ഞത്. മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ട്ക്‌സ് അവാര്‍ഡ് ലഭിച്ചതിനു പിന്നാലെയാണ് നടിയുടെ ഈ തുറന്നുപറച്ചിൽ, കൂട്ടുകാരടക്കം എല്ലാവരോടും ക്ഷമ ചോദിച്ചുകൊണ്ടാണ് നസ്രിയ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

പിന്നാലെ താരത്തിന്‍റെ ഇന്‍സ്റ്റപോസ്റ്റില്‍ കമന്‍റുമായി പ്രമുഖ താരങ്ങളെത്തി പിൻതുണയുമായി. ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, ഐശ്വര്യ ലക്ഷ്മി, പാര്‍വതി തിരുവോത്ത്, അന്ന ബെന്‍, നൈല ഉഷ, വിനയ് ഫോര്‍ട്ട്, സാമന്ത, രജിഷ വിജയന്‍, സൗബിന്‍ ഷാഹിര്‍, കീര്‍ത്തി പാണ്ഡ്യന്‍ തുടങ്ങിയവര്‍ കമന്‍റിലൂടെ നസ്രിയക്ക് പിന്തുണയുമായി എത്തി,അതിൽ ജൂഡ് ആന്റണി കുറിച്ചത്, നിനക്ക് കൂടുതല്‍ കരുത്തുണ്ടാവട്ടെ, നീയൊരു സൂപ്പര്‍ ഹ്യൂമനാണ്’ എന്നാണ്. ‘വി ലവ് യു ബേബി ഗേള്‍, നിനക്ക് വേണ്ടി എല്ലായ്പ്പോഴും കൂടെയുണ്ട്, അതറിയാമല്ലോ’ എന്നാണ് മേഘ്ന രാജ് കമന്റെ ചെയ്യ്തിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ വൈറലാക്കിയ പോസ്റ്റായിരുന്നു നടി നസ്രിയ നസീം പങ്കുവെച്ചത്. കുറച്ചുനാളുകളൈയി വൈകാരികമായും വ്യക്തിപരമായതുമായ പ്രശ്നങ്ങളിലൂടെയാണ് താൻ കടന്ന് പോകുന്നതെന്നും അതിനാലാണ് സോഷ്യൽ മീഡിയയിൽ താൻ ആക്ടീവല്ലാതിരുന്നതെന്നുമാണ് നസ്രിയ അറിയിച്ചത്.












