
നാല് പതിറ്റാണ്ടോളമായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന വിസ്മയമാണ് മോഹന്‍ലാല്‍. ‘എമ്പുരാന്റെ’ ചരിത്രവിജയത്തിന് ശേഷം മോഹന്‍ലാല്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് തുടരും. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാലിന്റെ നായികയായി ശോഭന വേഷമിടുന്ന ചിത്രം കൂടിയാണ് തുടരും. അമല്‍ നീരദ് സംവിധാനം ചെയ്ത ‘സാഗര്‍ ഏലിയാസ് ജാക്കി’യിലാണ് ഇരുവരും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്. ‘സൗദി വെള്ളക്ക’ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് തയാറെടുക്കുകയാണ്. ഇപ്പോൾ തുടരുമെന്ന ചിത്രത്തിൽ ശോഭനക്കൊപ്പം അഭിനയിച്ചതിന് കുറിച്ച് തുറന്നുപറയുകയാണ് മോഹൻലാൽ.

ഞങ്ങൾ ഒരുമിച്ച് 15ലധികം സിനിമകളില്‍ നായികാനായകന്മാരായി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് അവർ ഡാന്‍സിന് വേണ്ടി സിനിമയില്‍ നിന്ന് വിട്ടുനിന്നു, അതിനുശേഷം ഒരുപാട് കാലം കഴിഞ്ഞാണ് അവർ തിരിച്ചുവന്നത്, മോഹന്‍ലാല്‍ പറയുന്നു.ശോഭനയുമായി വീണ്ടും ഒന്നിച്ചത് വളരെ വലിയൊരു കാര്യമാണ്. ഞങ്ങള്‍ ഒന്നിച്ചഭിനയിച്ച ഓരോ സിനിമയും സ്‌പെഷ്യലാണ്. വർഷങ്ങൾക്ക് ശേഷം ഇപ്പോൾ വീണ്ടും ഞങ്ങൾ അഭിനയിച്ചപ്പോള്‍ അവര്‍ക്ക് വലിയ മാറ്റം വന്നതായി തോന്നിയിട്ടില്ല. പണ്ട് ഉണ്ടായിരുന്നതുപോലെ തന്നെയാണ് ഇപ്പോഴും ശോഭന.
തുടരുമെന്ന ചിത്രത്തിലെ ആദ്യത്തെ ഷോട്ട് എടുത്തുകഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പഴയ നൊസ്റ്റാള്‍ജിയകളിലേക്ക് പോയി. നാടോടിക്കാറ്റ്, പവിത്രം അങ്ങനെ എത്രയെത്ര സിനിമകളാണ് ഞങ്ങള്‍ ചെയ്തത്. 13ാമത്തെ വയസിലാണ് ശോഭന ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. അവിടുന്ന് ഇങ്ങോട്ടുള്ള അവരുടെ യാത്ര വളരെ വലുതാണ്. ഗംഭീര ആര്‍ട്ടിസ്റ്റാണ് ശോഭന, മോഹന്‍ലാല്‍ പറഞ്ഞു.












