ആസിഫ് അങ്ങനെ വിവാദങ്ങളിൽ ചെന്നുപെടാറുള്ള ആളല്ല! മനസിൽ ഒന്നും പുറത്ത് മറ്റൊരു രീതിയു൦ അദ്ദേഹത്തിനറിയില്ല, ആസിഫിന് കുറിച്ച് ജഗദീഷ്

ആസിഫ് അലി എന്ന വ്യക്തി ആസിഫിന് ഒരു ബാധ്യതയാണ്, ജഗദീഷ്

കഴിഞ്ഞ 15 വർഷമായി മലയാളസിനിമയിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് ആസിഫ് അലി. ഇപ്പോൾ ആസിഫ് അലിയെ കുറിച്ച് സംസാരിക്കുകയാണ് നടൻ ജഗദീഷ്. ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആഭ്യന്തര കുറ്റവാളി’. ഈ ചിത്രത്തിൽ ജഗദീഷും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആസിഫ് വളരെ നല്ല വ്യക്തിയാണെന്നും എന്നാൽ അത് ഇടക്കൊക്കെ ആസിഫിന് തന്നെ ബാധ്യതയാണെന്നും ജഗദീഷ് പറയുന്നു. ആളുകൾ ആസിഫിനെ കുറിച്ച് നല്ലത് പറയുമ്പോൾ അയാൾക്ക് ആകെ ടെൻഷൻ ആകും ജഗദീഷ് പറയുന്നു.

ആസിഫ് അനാവശ്യ വിവാദങ്ങളിൽ പോയി ചാടാറില്ലാ, താൻ എന്തെങ്കിലും വിഷയത്തിൽ പ്രതികരിക്കുമ്പോൾ ഇത് വിവാദമായേക്കാം എന്ന് ആസിഫ് തന്റെ തോളിൽ തട്ടി പറയുമായിരുന്നു. ആസിഫ് അലി എന്ന വ്യക്തി ആസിഫിന് ഒരു ബാധ്യതയാണ് ഇപ്പോൾ. ജനങ്ങൾ മുഴുവനും ഇപ്പോൾആസിഫിനെ പറ്റി പറയുന്നത് , ‘എന്തൊരു സ്വീറ്റ് ആയിട്ടുള്ള വ്യക്തിയാണ്, അയാൾ പ്രേക്ഷകരോട് കയർക്കാറില്ല, അയാൾ മാധ്യമങ്ങളോട് ഒരിക്കലും ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല, വീട്ടുകാരെ എത്ര നന്നായി നോക്കുന്നു, സമൂഹത്തിന് മാതൃകയാണ് ‘ ഇങ്ങനെയാണ് ആസിഫിനെ കുറിച്ച് പറയുന്നത്.

ഇത് കേൾക്കുമ്പോൾ ആസിഫിന് ടെൻഷൻ ആണ്. ദേഷ്യം തോന്നിയാൽ പോലും ചിരിച്ചുകൊണ്ടിരിക്കനെ കഴിയു. ഒരു അഭിനേതാവിന് വേണ്ട ഗുണങ്ങൾ ഉള്ള വ്യക്തിയാണ് ആസിഫ്.മനസിൽ ഒന്നും പുറത്ത് മറ്റൊന്നുമായി നടക്കുന്ന ആളല്ല ആസിഫ് അലി, ജഗദീഷ് പറയുന്നു.