ജമ്മുകശ്മീർ ആക്രമണം രാജ്യത്തിന്റെ ആത്മാവിന് മുറിവേറ്റ്, അക്രമികൾക്ക് സങ്കല്പ്പിക്കുന്നതിനപ്പുറം ശിക്ഷ ലഭിക്കും, പ്രധാന മന്ത്രി

കഴിഞ്ഞദിവസം നടന്ന ജമ്മു കശ്മീർ പെഹല്‍ഗാമിലെ ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ആക്രമണം നടത്തിയവര്‍ക്ക് അവര്‍ സങ്കല്‍പ്പിക്കുന്നതിനും അപ്പുറമുള്ള ശിക്ഷ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലെ മധുബനിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരം അര്‍പ്പിച്ച് രണ്ടുമിനിറ്റ് മൗനം ആചരിച്ചതിനു ശേഷമാണ് അദ്ദേഹം ഈ വാക്കുകൾ പറഞ്ഞത്.

അദ്ദേഹം പറയുന്നു, പ്രസംഗത്തില്‍ പാകിസ്ഥാനെ പ്രധാമന്ത്രി പരോക്ഷമായി പരാമര്‍ശിച്ചു. ഭീകരതയ്ക്ക് പിന്തുണ നല്‍കുന്നവരെയും ശിക്ഷിക്കുമെന്നായിരുന്നു പ്രധാമന്ത്രിയുടെ പരാമര്‍ശംപെഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ രാജ്യം മുഴുവന്‍ ദുഃഖിതരാണെന്ന്, പെഹല്‍ഗാമില്‍ നിരപരാധികളായ സാധാരണക്കാരെ ഭീകരര്‍ എങ്ങനെയാണ് ക്രൂരമായി കൊലപ്പെടുത്തിയതെന്ന് രാജ്യത്തിനറിയാം. രാജ്യം മുഴുവന്‍ അതിന്റെ ഞെട്ടലിലാണ്. ഇന്ത്യ ഒറ്റക്കെട്ടായി ആക്രമണത്തില്‍ രോഷം പ്രകടപ്പിക്കുകയാണ്. ബാക്കിയുള്ള ഭീകരവാദികളെ കൂടി മണ്ണില്‍ മൂടാന്‍ സമയമായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ഇന്ത്യയുടെ കൂടെ നില്‍ക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരും ഇന്ത്യയുടെ കൂടെ നില്‍ക്കുന്നുവെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു.