
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ സിനിമയ്ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ഇപ്പോൾ തീയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ആദ്യ ഷോ പൂർത്തിയാകുമ്പോൾ ചിത്രം ബ്ലോക്ബസ്റ്ററിലേക്കു നീങ്ങുന്നുവെന്ന സൂചനയാണ് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ‘എമ്പുരാനിൽ’ സ്റ്റൈലിഷ് മാസ് അവതാരമായ മോഹൻലാലിനെയാണ് ആഘോഷിച്ചതെങ്കിൽ ഈ സിനിമയിൽ വിന്റേജ് ലുക്കിലുള്ള മോഹൻലാലിനെയാണ് പ്രേക്ഷകർക്ക് കാണാൻ കഴിയുന്നത്.

കൂടാതെ പ്രേക്ഷകർ പറയുന്നു, മോഹൻലാൽ എന്ന പെർഫോമറെ ഒരുപാട് നാളുകൾക്കുശേഷം വീണ്ടും കാണാനായി എന്നാണ്. ഫീൽ ഗുഡ് പോലെ തുടങ്ങുന്ന സിനിമ ഇടവേളയോട് അടുക്കുമ്പോൾ ത്രില്ലർ മൂഡിലേക്കു മാറുന്നു, ശോഭനയാണ് ചിത്രത്തിലെ നായിക.15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുടുംബനാഥൻ. നല്ല സുഹൃത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്സി ഡ്രൈവർ, ഇദ്ദേഹത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.ഇടവേളയ്ക്കു ശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മണിക്കൂർ 46 മിനിറ്റാണ് സിനിമയുടെ റൺ ടൈം. മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണിത്.ചിത്രത്തിൽ ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്.












