‘എമ്പുരാൻ’ ഓ ടി ടി യിൽ കോമഡിയാകുന്നു! സിനിമയെ പരിഹസിച്ചു, പി സി ശ്രീറാം

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘എമ്പുരാന്‍’ സിനിമയെ പരിഹസിച്ച് പ്രശസ്ത ഛായാഗ്രാഹകൻ പിസി ശ്രീറാം. ഇപ്പോൾ ഒടിടി റിലീസിന് ശേഷവും ‘എമ്പുരാന്‍’ ചര്‍ച്ചയായി മാറുകയാണ്. എമ്പുരാൻ സിനിമ ഒടിടിയിൽ കോമഡിയായി മാറുന്നു’ എന്നായിരുന്നു ശ്രീറാം ട്വീറ്റ് ചെയ്തത്.എന്നാൽ ട്വീറ്റ് വൈറലായതോടെ ശ്രീറാമിനെതിരെ വലിയ രീതിയിൽ വിമർശനവുമുണ്ടായി. വിമർശനം കടുത്തതോടെ ശ്രീറാം ട്വീറ്റ് പിൻവലിക്കുകയും ചെയ്യ്തു.ട്വീറ്റ് വൈറലായതോടെ, ഛായാഗ്രഹകനെതിരെ വലിയ രീതിയില്‍ വിമര്‍ശനവും എത്തുന്നുണ്ട്.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ വമ്പന്‍ സിനിമകള്‍ ചെയ്യുന്ന ക്യാമറാമാനായ ശ്രീറാമില്‍ നിന്നും ഇത്തര൦ വിലകുറഞ്ഞ പ്രസ്താവന തീരെ പ്രതീക്ഷിച്ചില്ലെന്നായിരുന്നു കൂടുതലും എത്തിയ കമന്റുകളും. മോഹൻലാൽ ചിത്രമായ ‘കൂടും തേടി’യാണ് പി.സി. ശ്രീറാം മലയാളത്തിൽ ക്യാമറ ചലിപ്പിച്ച ആദ്യ സിനിമ. മൗനരാഗം, ഗീതാഞ്ജലി, നായകൻ, അമരൻ, തേവർമകൻ, അലൈപായുതേ, ഖുഷി, ധാം ധൂം, ഓകെ കൺമണി, ഷമിതാഭ്, പാഡ്മാൻ എന്നിവയാണ് ശ്രീ റാമിന്റെ ശ്രെധേയമായ സിനിമകൾ.

കുറിപ്പില്‍ EMPURAAN എന്നതിന് പകരം EUPURAN എന്നാണ് ഛായാഗ്രാഹകൻ കുറിച്ചിരിക്കുന്നത്. ഇത് സിനിമയുടെ സെന്‍സറിങ്ങിനെ കുറിച്ചുള്ള വിമര്‍ശനമാണോ എന്നാണ് പലരും ചോദിക്കുന്നത്, കടുത്ത വിമര്‍ശനങ്ങൾ എത്തിയതോടെയാണ് ശ്രീറാം ട്വീറ്റ് പിന്‍വലിച്ചത്. കഴിഞ്ഞ ദിവസമാണ് എമ്പുരാന്‍ ഒടിടി സ്ട്രീമിങ് ആരംഭിച്ചത്.ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മാര്‍ച്ച് 27ന് തിയേറ്ററുകളിലെത്തിയ സിനിമ 325 കോടിയുടെ ബിസിനസ് നേട്ടം കൈവരിച്ച ശേഷമാണ് ഒടിടിയില്‍ എത്തിയിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ തന്നെ സിനിമയ്‌ക്കെതിരെ രാഷ്ട്രീയ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു.  മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തത് പൃഥ്വിരാജ് ആണ്.