ടീം മത്സരങ്ങൾ തോൽക്കുമ്പോൾ വിരൽ ചൂണ്ടുന്നത് അദ്ദേഹത്തിലേക്ക് തന്നെയാകും, ധോണിയെ കുറിച്ച് ആകാശ് ചോപ്ര

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ അഞ്ച് വിക്കറ്റിന് പരിചയപെടുത്തി അതി നിർണായക ജയമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്.ചെന്നൈ നേടിയ 155 റൺസ് വിജയലക്ഷ്യം എട്ട് പന്തുകൾ ബാക്കി നിൽക്കെയാണ് ഹൈദരാബാദ് ഈ ജയം നേടിയത്. ഈ തോൽവിയോടെ ചെന്നൈ പ്ലേ ഓഫ് എത്താതെ പുറത്തായെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. ഈ സീസണിൽ ഒന്നോ രണ്ടോ കളിയിൽ സ്പാർക്ക് കാണിച്ചത് ഒഴിച്ചാൽ ധോണി പൂർണ പരാജയം ആകുന്ന കാഴ്ചയാണ് കാണാൻ പറ്റുന്നത്. ഈ ഒരു വേളയിൽ ധോണിയെ കുറിച്ച് ആകാശ് ചോപ്ര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ ആകുന്നത്.

എന്തായാലും ധോണിയുടെ സ്റ്റാറ്റസുകൾ ഇടുന്ന അദ്ദേഹത്തിന് വിജയത്തിന്റെ ക്രെഡിറ്റ് നൽകുന്ന ആളുകൾക്ക് തോൽവി സംഭവിക്കുമ്പോൾ അയാളെ കുറ്റപ്പെടുത്താനും അവകാശം ഉണ്ടെന്ന് പറയുകയാണ് ആകാശ് ചോപ്ര.ക്രെഡിറ്റ് ആർക്കെങ്കിലും നൽകിയാൽ, ടീം മത്സരങ്ങൾ തോൽക്കുമ്പോൾ വിരൽ ചൂണ്ടുന്നത് അദ്ദേഹത്തിലേക്ക് തന്നെയാകും . സി‌എസ്‌കെ ഒരു ടീമല്ല, മറിച്ച് ഒരു തത്വശാസ്ത്രമാണ്. അവർ ടി20 ക്രിക്കറ്റ് വ്യത്യസ്തമായി കളിച്ചു കിരീടങ്ങൾ നേടി. മുത്തച്ഛന്റെ സൈന്യത്തിന് ട്രോഫികൾ നേടാൻ കഴിയുമെന്ന് ചെന്നൈ നമ്മളെ കാണിച്ചു തന്നിട്ടുണ്ട്. നിങ്ങൾ അവരുടെ ലേലം പരിശോധിച്ചാൽ, ടീമിൽ അവർ ആഗ്രഹിച്ച രണ്ട് കളിക്കാരെ മാത്രം ഒപ്പിടാൻ അവർക്ക് കഴിഞ്ഞില്ല. ദീപക് ചാഹറും തുഷാർ ദേശ്പാണ്ഡെയും തിരിച്ചെത്തിയില്ല, പക്ഷേ ടീമിലെ മറ്റുള്ളവർ അതേപടി ടീമിൽ തുടർന്നു