എന്നന്നും നിന്റേത് മാത്രം! പ്രിയപെട്ടവൾക്ക് സ്നേഹമുത്തം നൽകി മോഹൻലാൽ

നിരവധി ആരാധകരും, സഹപ്രവർത്തകരുമാണ് മോഹൻലാലിനും, ഭാര്യ സുചിത്രക്കും വിവാഹ ആശംസകളുമായി എത്തുന്നത്

37-ാം വിവാഹവാർഷികം ആഘോഷിച്ച് മലയാളികളുടെ വിസ്മയ നടൻ മോഹൻലാലും ഭാര്യ സുചിത്രയും.ഇപ്പോഴിതാ സുചിത്രയ്ക്ക് ആശംസകളുമായെത്തിയ മോഹൻലാലിന്റെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹ വാർഷികദിനത്തിൽ സുചിത്രയ്ക്ക് സ്നേഹ ചുംബനങ്ങൾ നേർന്ന് മോഹൻലാൽ പങ്കുവച്ച ചിത്രവും കുറിപ്പും കൂടുതൽ ശ്രദ്ധ ആകുകയാണ്. ഹാപ്പി ആനിവേഴ്സറി സുചി, എന്നും കടപ്പാടുണ്ടായിരിക്കും, എന്നെന്നും നിന്റേത്’മാത്രം എന്നാണ് മോഹൻലാൽ പങ്കുവെച്ച കുറിപ്പ്. നടന്റെ ഈ പോസ്റ്റിന് നിരവധി ആരാധകരാണ് കമെന്റുമായി എത്തുന്നത്.

നിരവധി ആരാധകരും, സഹപ്രവർത്തകരുമാണ് മോഹൻലാലിനും, ഭാര്യ സുചിത്രക്കും വിവാഹ ആശംസകളുമായി എത്തുന്നത്. 1988 ഏപ്രിൽ 28-നാണ് മോഹൻലാലും, സുചിത്രയും വിവാഹിതരായത്. സുചിത്രയുമൊത്തുള്ള ജീവിതം താൻ സ്വപ്നം കണ്ടതിന് തുല്യമായിരുന്നുവെന്ന് മുൻപൊരിക്കൽ മോഹൻലാൽ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.

സിനിമാകുടുംബത്തിൽ നിന്നുള്ളയാളാണ് സുചിത്ര. അന്തരിച്ച തമിഴ് നടനും നിർമ്മാതാവുമായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. അതേസമയം മോഹൻലാല്‍ നായകനായി ഒടുവില്‍ വന്ന ചിത്രം തുടരും സൂപ്പര്‍ഹിറ്റായി മുന്നേറുകയാണ്. ഒരിടവേളയ്ക്കുശേഷം മോഹൻലാലും, ശോഭനയും വീണ്ടും ഒന്നിച്ചഭിനയിക്കുന്ന ചിത്രവും കൂടിയാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യ്ത ഈ ചിത്രത്തിൽ മോഹൻലാൽ പഴയ ഒരു മോഹൻലാലായി തിരിച്ചെത്തുകയാണ്.