കെ. എസ്.യു കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഹൽഗാമിൽ കൊല്ലപ്പെട്ടവർക്കായ് മെഴുകു തിരി തെളിയിച്ച് അനുശോചനം രേഖപ്പെടുത്തി

കെ. എസ്.യു കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നേതൃത്വ യോഗവും, കാശ്മീർ  പഹൽഗാമിൽ കൊല്ലപ്പെട്ടവർക്കായ് മെഴുകു തിരി തെളിയിച്ച് അനുശോചനവും അർപ്പിച്ചു. കെ.എസ്.യു മുൻ കരുനാഗപ്പള്ളി താലൂക്ക് പ്രസിഡന്റ് ശ്രീ. വെളുത്തമണൽ അസീസ് ഇതിന്റെ ഉത്ഘാടനം നിർവഹിച്ചു.


നിയോജകമണ്ഡലം പ്രസിഡന്റ് ഇന്ദ്രജിത്ത് ആർ അധ്യക്ഷത വഹിച്ചു, തുടർന്ന് ജില്ലാ ഭാരവാഹികളായ റഫീഖ് ക്ലാപ്പന, സഫിൽ സലീം ,നിഷാദ് കല്ലേലിഭാഗം, മുഹ്‌സിൻ മേടയിൽ, സിയാം അസീസ്, അമൽ കൃഷ്ണൻ, സൽമാൻ,അമൽകൃഷ്ണൻ,ആൽവിൻ തുടങ്ങിയവർ ഈ കാർമ്മികത്വത്തിൽ പങ്കെടുത്തു.