
ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്കിനെ തടയാന്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് ഏറെ പ്രധാനമാണ്. ഹാര്‍ട്ട് അറ്റാക്കിന്റെ അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
അമിതക്ഷീണം – ക്ഷീണം പല രോഗങ്ങളുടെയും സൂചനയാകാം. എന്നാല്‍ ഉറങ്ങാന്‍ പോലും പറ്റാത്തവിധം, പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധം ക്ഷീണം അനുഭവപ്പെടുന്നത് ഹൃദയാഘാതത്തിന്റെ സൂചനയാകാം.
2. കഴുത്തുവേദന, നടുവേദന- കഴുത്ത്, താടി എന്നിവിടങ്ങളിലെ വേദന, നടുവേദന തുടങ്ങിയവയൊക്കെ ചിലരില്‍ ഹാര്‍ട്ട് അറ്റാക്കിന്റെ സൂചനയായി ഉണ്ടാകാം.
3 .അസിഡിറ്റി -ചിലരില്‍ ഹാര്‍ട്ട് അറ്റാക്കിന്റെ സൂചനയായി നെഞ്ചെരിച്ചിലും ഛര്‍ദ്ദിയും ഓക്കാനവും ദഹനക്കേടിനോട് സാമ്യമുള്ള ലക്ഷണങ്ങളും ഉണ്ടാകാം.
4 .അമിത വിയർപ്പ് – അമിത വിയർപ്പാണ് മറ്റൊരു ലക്ഷണം. ചിലരില്‍ ഹൃദയാഘാതമുണ്ടാകുന്ന സമയത്ത് അമിത വിയര്‍ക്കാന്‍ സാധ്യതയുണ്ട്.
5 . നെഞ്ചുവേദന- നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്റെ ഏറ്റവും സാധാരണവും തിരിച്ചറിയാവുന്നതുമായ ലക്ഷണം. അതുപോലെ ഇടതു തോളിലും ഇടതു കൈകളിലും താടിയെല്ലുകളിലും ഈ വേദന അനുഭവപ്പെടാം.
6 . ബിപി കുറയാം- ചിലരില്‍ ഹൃദയാഘാതം സംഭവിക്കുന്നതിന് തൊട്ടു മുമ്പ് ബിപി കുറയാം. ഇതുമൂലം തലക്കറക്കവും അനുഭവപ്പെടാം.











