
വെത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇടംപിടിച്ച നടിയാണ് ഉർവശി, ഇപ്പോൾ താരം ഭരതം എന്ന സിനിമയിലെ ഒരു പ്രധാന സീനിനെ കുറിച്ച് പറയുകയാണ്, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. രവീന്ദ്രൻ മാസ്റ്റർ സംഗീതസംവിധാനം നിർവഹിച്ച ഈ ചിത്രത്തിലെ എല്ലാം പാട്ടുകൾ വളരെ ശ്രദ്ധേയം തന്നെയാണ്. സിനിമയിലെ രാമകഥ ഗാനലയം എന്ന പാട്ടുസീനിലെ തൻ്റെ തംപ്സ് അപ്പ് സീനിനെക്കുറിച്ച് ഉർവശി പറയുന്നത്.എന്തോ ഒന്ന് സംഭവിച്ചുപോയതാണ്. എനിക്കതിൻ്റെ വാല്യൂസിനെക്കുറിച്ച് ഒന്നുമറിയില്ല. കാരണം അന്ന് ഷൂട്ട് ചെയ്യുമ്പോള്‍ അത്യാവശ്യം ക്രൗഡ് ഉണ്ട് ആ വീട്ടില്‍.

കോഴിക്കോട് ഒരു വീട്ടിലായിരുന്നു ഇതിന്റെ ഷൂട്ടിംഗ് . ഈ സീനിൽ കല്ല്യാണ വീടുപോലെയായിരുന്നു. അപ്പോള്‍ അത്രയും പേരുമുണ്ട്. പെട്ടെന്നാണ് ഷോട്ട് പറഞ്ഞത്. സിബി ചേട്ടന്‍ എന്നോട് പറഞ്ഞു, ലാലിനൊരു ഉറപ്പ് കൊടുക്കണം എങ്ങനെയാണ് ഒരു ഉറപ്പ് കൊടുക്കുന്നതെന്ന്. പാട്ടിനിടയ്ക്ക് പെട്ടെന്ന് നിര്‍ത്തി പോകുകയാണ്. അപ്പോള്‍ നമ്മളൊരു ഉറപ്പ് കൊടുക്കണം. കാരണം പതറിപ്പോകരുത്. നല്ല കാര്യം ഒന്ന് നടന്നുകിട്ടണം.
അവിടെ ഊമപ്പെണ്ണിന്റെ കല്ല്യാണമാണ് നടക്കുന്നത്. തളര്‍ന്നുപോയാല്‍ പോയി. അപ്പോള്‍ അതെല്ലാം വരണം അതിനുവേണ്ടി എന്താണ് ചെയ്യാന്‍ പറ്റുക, അദ്ദേഹം ചോദിച്ചു,സാധാരണ ഉറപ്പ് കൊടുക്കുന്നത് കൈ കൊണ്ട് കാണിച്ചിട്ടല്ലേ.അപ്പോള്‍ അതുപോലെ ചെയ്തുനോക്കിയാലോ എന്നാണ് ഞാന്‍ ചോദിച്ചത്.
ചെയ്തുനോക്ക് എന്നു സിബി ചേട്ടന്‍ പറഞ്ഞു. അങ്ങനെ അപ്പോള്‍ തോന്നിയപ്പോള്‍ ചെയ്തു അത്രയേ ഉള്ളു, പക്ഷെ അന്നൊന്നും ആരും വലുതായിട്ടൊന്നും അതിനെപ്പറ്റി പറഞ്ഞിട്ടില്ല. എന്നാൽ രണ്ടാമത്തെ സ്റ്റേറ്റ് അവാര്‍ഡ് അതുംകൂടി ചേര്‍ത്തിട്ടാണ് ലഭിച്ചത് , ഉർവശി പറയുന്നു.












