
ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ടിനെതിരെ പരാതിയുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ രംഗത്ത്. സജി നന്ത്യാട്ടിനെ നിയന്ത്രിക്കണം എന്ന് ബി.ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു.സിനിമയിലെ സാങ്കേതിക പ്രവർത്തകർക്കിടയിലാണ് ലഹരി ഉപയോഗം കൂടുതൽ എന്ന സജിന്ത്യാട്ടിന്റെ പരാമർശത്തിന് എതിരെയാണ് ഫിലിം ചേമ്പറിൽ ബി ഉണ്ണികൃഷ്ണൻ പരാതി നൽകിയത്. എന്നാൽ ഈ പരാതിയിൽ സജി നന്ത്യാട്ട്, ബി ഉണ്ണികൃഷ്ണന് തന്നോട് വ്യക്തിവൈരാഗ്യമെന്ന് പറയുന്നു.ഇന്ന് നടക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്ന് സജി നന്ത്യാട്ട് മാധ്യമങ്ങളോട് പറഞ്ഞു.
സിഎംഎസ് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പ് മുതൽ തന്നോട് എതിർപ്പ്. തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു. ഫിലിം ചേംബറിനെ തകർക്കാനാണ് ബി ഉണ്ണികൃഷ്ണന്റെ ശ്രമിക്കുന്നതെന്ന് സജി നന്ത്യാട്ട് പറഞ്ഞു.അതുപോലെ ,നടി വിൻസി അലോഷ്യസ് വിഷയവും, തനിക്കെതിരെ ബി ഉണ്ണികൃഷ്‌ണൻ തിരിക്കാൻ ശ്രമിച്ചുവെന്നും ഒടുവിൽ സത്യം പുറത്തു വന്നുവെന്നും സജി നന്ത്യാട്ട് പറഞ്ഞു.ഇപ്പോൾ നിലവിലെ ഈ പരാതിയിൽ കഴമ്പില്ല. ടെക്നീഷ്യന്മാർ എല്ലാം ലഹരിക്ക് അടിമയെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ബി ഉണ്ണികൃഷ്ണൻ തെളിവ് പുറത്തുവിടട്ടെയെന്നും, ഇല്ലാത്ത പരാമർശത്തിൽ മാപ്പ് പറയാൻ താൻ തയ്യാറല്ലെന്നും സജി നന്ത്യാട്ട് വ്യക്തമാക്കി.











