അദ്ദേഹമൊരു മികച്ച നടനും, പേര് പോലെ സുന്ദരനുമായിരുന്നു; പ്രേം നസീറിന് കുറിച്ച് ഷീല

മലയാളത്തിൽ ഒരു കാലത്ത് ഏറ്റവുമധികം ചിത്രങ്ങളിൽ നായകനും, നായികയുമായി അഭിനയിച്ചവർ എന്ന റെക്കോഡിന് ഉടമകളാണ് പ്രേം നസീറും ഷീലയും.മലയാളികളുടെ എക്കാലത്തെയും പ്രിയജോഡികൾ എന്ന വിശേഷണവും ഇരുവർക്കുമുണ്ട്, ഇപ്പോൾ നസീറിന് കുറിച്ച് ഷീല പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധ ആകുന്നത്. എല്ലാവർക്കും ഞങ്ങളുടെ ജോടി ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെയാണ് നിർമാതാക്കൾ ഞങ്ങളെ വെച്ച് സിനിമ ചെയ്യ്തതും. എത്രയെത്ര സിനിമകളിൽ അഭിനയിച്ച മികച്ച നടനല്ലേ അദ്ദേഹം. ആർക്കുണ്ട് അതിലൊരു എതിരഭിപ്രായം? ഷീല ചോദിക്കുന്നു.

അതുപോലെ, പേരുപോലെതന്നെ സുന്ദരനായിരുന്നു നസീർ സാർ, ക്ലോസപ്പിൽ ഏത് ആംഗിളിൽ വെച്ചാലും ഭയങ്കര ഭംഗിയാണ്. അതിനാൽ തന്നെ ക്ലോസപ്പ് ഷോട്ട് വരുന്ന എത്രയോ ഗാനരംഗങ്ങളുണ്ടായി നിരവധി നായികമാർക്കൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഏറ്റവുമധികം ചിത്രങ്ങളിൽ ഒന്നിച്ച് ഞങ്ങളായിരുന്നു അഭിനയിച്ചത് , ഇത്തരത്തിലുള്ള വേഷമേ ചെയ്യൂ എന്ന പിടിവാശി ഇല്ലാത്ത ആളാണ് നസീർ സാർ. നായകനേ ആകു എന്നദ്ദേഹം തീരുമാനിച്ചില്ല. വില്ലനായും ,ഹാസ്യതാരമായും അദ്ദേഹം അഭിനയിക്കാറുണ്ട്. മറ്റ് വ്യത്യസ്‌ത കഥാപാത്രങ്ങളിലൂടെയും നായകനല്ല താനൊരു മികച്ച നടനാണെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്.

അദ്ദേഹം ‘മകനേ നിനക്കു വേണ്ടി’’പോലുള്ള ചിത്രങ്ങളിൽ എന്റെ മകനായിട്ടും അദ്ദേഹം വേഷമിട്ടു. , കൂടാതെ , മരുമകനായും അഭിനയിച്ചിട്ടുണ്ട്,’ ഷീല പറയുന്നു. അതേസമയം, മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ട നടിയാണ് ഷീല. 1960കളുടെ ആരംഭത്തിൽ സിനിമയിലെത്തിയ നടി രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയിൽ നിറഞ്ഞു നിന്നിരുന്നു. 1980ൽ സ്‌ഫോടനം എന്ന ചിത്രത്തോടെ താത്കാലികമായി അഭിനയ രംഗത്തുനിന്ന് വിട്ടുനിന്ന ഷീല 2003ൽ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് തിരിച്ചുവരുന്നത്.