നിന്റെയൊക്കെ കൂട്ടത്തോടെ ചെന്ന് പറ ഒറ്റയാൻ വീണ്ടും കാട് കയറിയെന്ന്! ‘തുടരും’ സക്സസ്‍ ട്രെയിലർ പുറത്ത്

ബോക്സ്ഓഫിസിൽ റെക്കോർഡുകൾ സൃഷ്ടിക്കുന്ന സക്സസ്‍ ട്രെയിലർ എത്തി

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ‘തുടരും’ ഇപ്പോൾ തീയിട്ടറുകളിൽ ഗംഭീര പ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്. ബോക്സ്ഓഫിസിൽ റെക്കോർഡുകൾ സൃഷ്ടിക്കുന്ന സക്സസ്‍ ട്രെയിലർ എത്തി. സിനിമയിലെ കോരിത്തരിപ്പിക്കുന്ന രംഗങ്ങൾ കോർത്തിണിക്കിയ ട്രെയിലർ തരംഗമായി മാറുകയാണ്. ചിത്രം ആറാം ദിവസം നൂറു കോടി ക്ലബ്ബിലെത്തിയിരുന്നു. എമ്പുരാനു’ തൊട്ടുപിന്നാലെയാണ് മറ്റൊരു മോഹൻലാൽ ചിത്രം കൂടി നൂറുകോടിയിലെത്തുന്നത്. ഒരു മാസങ്ങൾക്കുള്ളിൽ തുടർച്ചയായ രണ്ട് സിനിമകൾ നൂറു കോടി ക്ലബ്ബിലെത്തിക്കുന്ന ആദ്യ തെന്നിന്ത്യൻ താരമെന്ന റക്കോർഡും മോഹൻലാൽ ഇതിനോടകം സ്വന്തമാക്കി.

പുലിമുരുകൻ, ലൂസിഫർ, എമ്പുരാൻ എന്നീ സിനിമകൾക്കുശേഷം നൂറു കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ മോഹൻലാൽ ചിത്രമാണ് ‘തുടരും’. മലയാളത്തിലെ എക്കാലത്തെയും മികച്ച ബോക്സ്ഓഫിസ് കലക്‌ഷനിലേക്കു കുതിക്കുകയാണ് മോഹൻലാൽ, തരുൺ മൂർത്തി ചിത്ര൦. ചിത്രം മൂന്ന് ദിവസം കൊണ്ട് 69 കോടിയാണ് ആഗോള കലക്‌ഷനായി വാരിയത്.കേരളത്തില്‍ മാത്രമല്ല വിദേശത്തും ചിത്രത്തിന് ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്.

41 കോടിയാണ് വിദേശത്തുനിന്നുള്ള കലക്‌ഷൻ. റെസ്റ്റ് ഓഫ് ഇന്ത്യ ഏഴ് കോടി നടൻ മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണിത്. ചിത്രത്തിൽ മോഹൻലാലിനൊപ്പ൦ നടി ശോഭനയാണ് അഭിനയിക്കുന്നത്.15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ഈ ചിത്രം നിർമാണം ചെയ്യ്തിരിക്കുന്നത്.