
വിഴിഞ്ഞം പദ്ധതി കേന്ദ്രത്തിന്റെ കുഞ്ഞ് എന്ന് എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ആർക്കുവേണമെങ്കിലും ഇതിനായി അവകാശം ഉന്നയിക്കാം. വിഴിഞ്ഞം കമ്മീഷനിങ്ങിനെ തുടർന്ന് തുറമുഖത്തിന്റെ ക്രെഡിറ്റ് തങ്ങൾക്കാണെന്നുള്ള അവകാശ വാദങ്ങൾ മറ്റ് മുന്നണികൾ ഉയർത്തുന്നുണ്ട്. കേന്ദ്രവും ഫണ്ട് നൽകിയിട്ടുണ്ട്. കടമാണെങ്കിലും കേന്ദ്രം നൽകിയ പണമല്ലേ, എന്നാൽ ഇപ്പോൾ പലരും അതിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാൻ നടക്കുന്നു തുഷാർ വെള്ളാപ്പള്ളി പറയുന്നു,
രാജിവ് ചന്ദ്രശേഖർ വേദിയിലിരുന്നത് വിവാദമാക്കേണ്ട കാര്യമില്ല. നിലമ്പൂരിൽ എൻഡിഎ മത്സരിക്കു൦ , തുഷാർ വെള്ളാപ്പള്ളി പറയുന്നു. അതേസമയം താൻ വേദിയിലിരുന്നതിനെതിരായ മന്ത്രി മുഹമ്മദ് റിയാസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്ത് എത്തിയിരുന്നു. താന്‍ വേദിയിലിരുന്നതില്‍ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് വല്ലാത്ത സങ്കടമാണെന്നും എന്നെ എത്ര വേണമെങ്കിലും ട്രോളിക്കോളൂ, സങ്കടം മാറ്റാന്‍ ഏതെങ്കിലും ഡോക്ടറെ പോയി കാണൂ, എന്നും പരിഹാസവുമായാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ എത്തിയിരുന്നത്.











