‘തുടരു’മിന്റെ തുടക്കം മുതൽ നായികയായി താന്‍ കണ്ടിരുന്നത് ശോഭനയെ മാത്രം; അതിന്റെ കാരണത്തെ കുറിച്ച് തരുൺ മൂർത്തി

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നടി ശോഭന മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് തുടരും. ഇപ്പോൾ മോഹന്‍ലാലിന്റെ നായികയായി തുടക്കം മുതല്‍ താന്‍ കണ്ടിരുന്നത് ശോഭനയെ തന്നെയായിരുന്നെന്ന് തരുണ്‍ മൂര്‍ത്തി പറയുന്നു.ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തരുണിന്റെ ഈ വെളിപ്പെടുത്തൽ. ശോഭന എന്ന നടിയെ താന്‍ ഈ സിനിമയിലേക്ക് കൊണ്ടുവന്നത് വ്യക്തമായ ഒരു പ്ലാനോട് കൂടിയാണ്, അതുപോലെ ശോഭനക്ക് ഈ സിനിമയില്‍ ചെയ്യാനുള്ളത് മൂന്ന് കാര്യങ്ങളാണെന്നും, അത് അവര്‍ക്ക് അറിയാമായിരുന്നെന്നും തരുണ്‍ പറയുന്നു.

ഞാന്‍ മാമിനോട് ഈ സിനിമയുടെ കഥ പറയുമ്പോള്‍ തന്നെ ഈ സിനിമയിലെ ഒരു ഭാഗത്ത് ഒരു ഇംപോര്‍ട്ടന്റ് ഡിസിഷന്‍ എടുക്കുന്നതിന് വേണ്ടിയിട്ടാണ് ഞാന്‍ മാമിനെ കൊണ്ടുവരുന്നതെന്ന് പറഞ്ഞിരുന്നു. ആ കുടുംബത്തിലേക്ക് ഒരാളേയും കൂടി ചേര്‍ക്കുകയാണ്. സ്‌പോയിലര്‍ ആയതുകൊണ്ടാണ് അത് ഞാന്‍ പറയാത്തത്. ആ കുടുംബത്തിലേക്ക് ഒരാളേയും കൂടി കൂടെ ചേര്‍ക്കുന്ന ഒരു ഹഗ്ഗ് ഉണ്ട്.

അത് മാം ചെയ്താലേ് നില്‍ക്കുകയുള്ളൂ. വേറൊരു ആള്‍ ആ ഹഗ് ചെയ്തിരുന്നെങ്കില്‍ അതൊരു സിനിമാറ്റിക് മൂവ്‌മെന്റ് ആയേനെ, ബാക്കിയെല്ലാം ഒരുപക്ഷേ ഒരു ഹീറോയിന്‍ ചെയ്യുന്നത് പോലെ തന്നെയായിരിക്കും. ലാല്‍ സാറിനൊപ്പം കുസൃതി പറഞ്ഞ് നില്‍ക്കുന്നതൊക്കെയായിരിക്കും. പാട്ട് സീനില്‍ പോകുന്നതായിരിക്കും, പക്ഷേ മൂന്നേ മൂന്ന് സീക്വന്‍സുകള്‍. ഒന്ന് ഒരു പൊലീസ് സ്റ്റേഷനിലെ അകത്ത് വെച്ചൊരു ഒരു നോട്ടം, ശേഷം മുറിയ്ക്കകത്ത് വെച്ച് ഒരു നോട്ടം. പിന്നെ ഈ ഹഗ്ഗ്.ഈ മൂന്ന് പോയിന്റാണ് ആസ് എ പെര്‍ഫോമര്‍ മാം എനിക്ക് തരാനുള്ളത്. അത് അവര്‍ നോട്ട് ചെയ്തു വെച്ചിട്ട് തന്നെയാണ് ചെയ്തതും, തരുൺ മൂർത്തി പറയുന്നു,