ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ശ്രീനാഥ്‌ ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ശ്രീനാഥ്‌ ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി, രഹസ്യമൊഴി രേഖപ്പെടുത്തിയത്, ചേർത്തല കോടതിയാണ്. ശ്രീനാഥ്‌ ഭാസിയെ എക്സൈസിന്റെ ചോദ്യം ചെയ്യലിന് ശേഷം സാക്ഷിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.താന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ ശ്രീനാഥ്‌ ഭാസി സമ്മതിച്ചിരുന്നു. ലഹരിയിൽ നിന്ന് മുക്തി നേടാനുള്ള ശ്രമത്തിലാണ് താൻ എന്നായിരുന്നു നടൻ ശ്രീനാഥ്‌ ഭാസിയുടെ മൊഴി. എന്നാൽ അതിന് എക്സൈസിന്റെ സഹായം കൂടിവേണമെന്നും ശ്രീനാഥ്‌ ഭാസി ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കേസിലെ പ്രതിയായ തസ്ലിമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകൾ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ചാറ്റിൽ, ഖുശ് വേണോ എന്ന തസ്‌ലിമയുടെ ചോദ്യത്തിന് വെയ്റ്റ് എന്നാണ് ശ്രീനാഥ് ഭാസിയുടെ മറുപടി. ഖുശ് എന്നതു ലഹരി ഇടപാടുകാർക്കിടയിൽ ഹൈബ്രിഡ് കഞ്ചാവിന്റെ കോഡ് വാക്കാണ്,

അതേസമയം, ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻ ബി​ഗ് ബോസ് താരം ജിന്റോയ്ക്ക് എക്സൈസ് നോട്ടീസ് അയച്ചിരുന്നു. കഞ്ചാവ് കേസില്‍ പിടിയിലായ തസ്‌ലിമയ്ക്ക് ജിന്റോയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ നോട്ടീസ് അയച്ചത്.