
പ്രതിരോധശേഷ കൂട്ടാനുള്ള ഏറ്റവും ഫലപ്രദമായ വഴി ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക എന്നതാണ്. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.രോഗ പ്രതിരോധശേഷ കൂട്ടാനുള്ള ഏറ്റവും ഫലപ്രദമായ വഴി ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക എന്നതാണ്.
1. വെള്ളം ധാരാളം കുടിക്കുക – ദിവസവും വെള്ളം ധാരാളം കുടിക്കുക. രോഗപ്രതിരോധശേഷി കൂട്ടാനും ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്.
2 . ഉറക്കം – ഉറക്കക്കുറവ് പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്താം. അതിനാല്‍ രാത്രി ഏഴ്- എട്ട് മണിക്കൂര്‍ ഉറങ്ങുക.
3 . സിങ്ക് – സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇതിനായി പയറുവര്‍ഗങ്ങള്‍, നട്സ്, സീഡുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
4 . വിറ്റാമിൻ ഡി- വിറ്റാമിൻ ഡി രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കും. വിറ്റാമിൻ ഡിയുടെ കുറവുള്ളവരിൽ ഇടയ്ക്കിടെ അണുബാധകളും രോഗങ്ങളും ഉണ്ടാകാം. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ മത്സ്യം (സാൽമൺ പോലുള്ളവ), കൂൺ, പാലുൽപ്പന്നങ്ങൾ, മുട്ടയുടെ മഞ്ഞക്കരു തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
5.സുഗന്ധവ്യജ്ഞങ്ങള്‍- മഞ്ഞള്‍, കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയ സുഗന്ധവ്യജ്ഞങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.











