ഭർത്താവ് ഇല്ലാത്തതിനാൽ പുറത്ത് നിൽക്കുന്നവർ അങ്ങനെ കരുതൂ! മീനയെ കുറിച്ച് നടി രംഭ പറയുന്നു

പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി മീന. സഹപ്രവർത്തകർക്കെല്ലാം മീനയെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. ജീവിതത്തിൽ മീനയെ ഏറെ വിഷമിപ്പിച്ചത് ഭർത്താവ് വിദ്യാ സാ​ഗറിന്റെ അപ്രതീക്ഷിത മരണ0 മാത്രമായിരുന്നു. എന്നാൽ താൻ തകർന്ന് പോകാതെ മുന്നോട്ട് നീങ്ങാൻ നടിക്കു കഴിഞ്ഞു. ഷോകളും ,സിനിമകളും മറ്റുമായി കരിയറിലെ തിരക്കുകളിലേക്ക് മീന കടന്നു. വിദ്യാസാ​ഗറിന്റെ മരണമറിഞ്ഞ് നടിമാരായ രംഭ, ഖുശ്ബു തുടങ്ങിയവരെല്ലാം മീനയെ അശ്വസിപ്പിക്കാനെത്തി. ഇതേക്കുറിച്ച് രംഭ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മീനമ്മ വളരെ ഹാർഡ് വർക്കിം​ഗ് ആണ്. ചെറിയ പ്രായം തൊട്ടേ അഭിനയിക്കുന്നയാളാണ്. ഒരു നടിയുടെ കഷ്ടപ്പാടുകൾ സാധാരണക്കാർക്ക് മനസിലാകില്ല. അച്ഛൻ മരിച്ച് പോയതാണ്. അമ്മയും മകളും മാത്രം. മീന ധെെര്യമുള്ളയാളാണ്. ഭർത്താവ് ഇല്ലാത്തതിനാൽ പുറത്ത് നിൽക്കുന്നവർക്ക്, സ്ത്രീകൾ മാത്രമേയുള്ളൂ എന്ന് വിചാരിച്ച് നിസാരമായി കാണും. എന്നാൽ അങ്ങനെയുണ്ടാകരുത്. അവർക്ക് ഞങ്ങളെല്ലാവരുമുണ്ട്. മീനയോട് എനിക്ക് വലിയ ബഹുമാനമുണ്ട്.

ദെെവം കണക്ട് ചെയ്യുക്കുന്ന ബന്ധങ്ങളാണ് സൗഹൃ​ദങ്ങളും ഭാര്യാ ഭർതൃ ബന്ധവും. മീനയ്ക്കൊപ്പം ഞങ്ങളെല്ലാമുണ്ട്. എന്ന് വെച്ച് എപ്പോഴും അവളെ വിളിച്ച് ശല്യം ചെയ്യാറില്ലെന്നും രംഭ വ്യക്തമാക്കി. അതേസമയം, സുഹൃത്തുകൾ നൽകിയ പിന്തുണയെക്കുറിച്ച് മീന നേരത്തെ സംസാരിച്ചിട്ടുണ്ട്. എന്നെ ചുറ്റും നിരവധി പേർ ഉണ്ടായിരുന്നു. അതിലെനിക്ക് വളരെ നന്ദിയുണ്ട്. എല്ലാവരും വലിയ പിന്തുണയാണ് നൽകിയത്. സുഹൃത്തുക്കളോട് വളരെ കട‌പ്പാ‌ടുണ്ട്. കാരണം കുറേ വർഷങ്ങളായി ഞങ്ങൾക്ക് പരസ്പരം അറിയാം.സുഹൃത്തുക്കൾ എപ്പോഴും എന്നെ വിളിച്ചു. വീട്ടിൽ വരും. എന്തെങ്കിലും സംസാരിച്ച് എന്നെ സന്തോഷിപ്പിക്കും. ഇതെല്ലാം സിനിമകളിലേ താൻ കണ്ടിരുന്നുള്ളൂയെന്നും മീന അന്ന് പറഞ്ഞു.