
പ്രേക്ഷകർ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന ഒരു മോഹൻലാൽ ചിത്രമായിരുന്നു തുടരും, സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത് പഴയ സിനിമകളിലെ ആ മോഹൻലാലിനെ കാണാൻ സാധിച്ചുവെന്നാണ്, ഇപ്പോൾ ചിത്രത്തെ കുറിച്ചും നടൻ മോഹൻലാലിന് കുറിച്ചും പറയുകയാണ് സിനിമയുടെ നിർമാതാവ് രജപുത്ര രഞ്ജിത്ത്, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ഈ കാര്യം തുറന്നു പറയുന്നത്. നമ്മളിഷ്ടപ്പെടുന്ന മോഹന്‍ലാലിന്റെ കഥാപാത്രം തുടരും എന്ന ഈ ചിത്രത്തില്‍ ഉണ്ട്, രഞ്ജിത് പറയുന്നു.

ഇപ്പോളും തന്റെ മനസിൽ മായാതെ നിൽക്കുന്ന സിനിമകളാണ് കിരീടം, ദേവാസുരം, തന്മാത്ര എന്നീ ചിത്രങ്ങൾ, ഇവയെല്ലാം തന്റെ ഇഷ്ട്ടപെട്ട മോഹന്‍ലാല്‍ ചിത്രങ്ങളാണെന്നും രഞ്ജിത്ത് പറയുന്നു. ഇമോഷന്‍ ചെയ്തിട്ടുള്ള മോഹന്‍ലാലിന്റെ പടങ്ങളൊന്നും മനസില്‍ നിന്നും മായില്ലെന്നും, അങ്ങനെ തുടരുമിലെ കഥാപാത്രവും താൻ മറക്കില്ലെന്നും രഞ്ജിത്ത് പറഞ്ഞു.താന്‍ ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടിട്ടുണ്ട് , ഇങ്ങനെ ഒരു സിനിമ ചെയ്യാന്‍ പറ്റാതെ മരിച്ചാല്‍ ഏറ്റവും ഭാഗ്യമില്ലാത്ത പ്രൊഡ്യൂസര്‍ ആയിട്ട് താന്‍ മാറിയേനെ, രഞ്ജിത്ത് പറഞ്ഞു.
തന്റെ മനസ് മുഴുവന്‍ തുടരുമെന്ന ഈ സിനിമയാണ് ,ഈ സിനിമ കണ്ടപ്പോള്‍ തന്റെ കണ്ണ് നിറഞ്ഞുപോയെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. തരുൺ മൂർത്തി സംവിധാനം ചെയ്യ്ത തുടരും എന്ന ചിത്രം നിർമ്മാണം ചെയ്യ്തത് രഞ്ജിത് ആയിരുന്നു, മോഹൻലാലിന്റെ തുടരും എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്.












