വർഷങ്ങൾക്ക് മുൻപ് തന്നെ അടിച്ചിടാൻ കൂടെനിന്നവരൊക്കെ ഇപ്പോൾ താൻ എഴുനേൽക്കാൻ ശ്രമിക്കുമ്പോളും കൂടെനിൽക്കണം; പ്രേക്ഷകരോട് ദിലീപ്

‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ വിജയത്തിൽ പ്രേക്ഷകരോടു നന്ദി പറഞ്ഞ് നടൻ ദിലീപ്. ഇടക്ക് തന്റെ ജീവിതത്തിലും, കരിയറിലും പ്രശ്നങ്ങൾ നടന്നപ്പോൾ തനിക്ക് വേണ്ടി കഥ എഴുതിയാളാണ് സച്ചി, അദ്ദേഹം ജനിച്ചത് തന്നെ രാമലീല എഴുതാൻ ആണെന്ന് തനിക്ക് തോന്നിയിട്ടുണ്ട്. രാമലീല പോലെ തന്നെയാണ് പ്രിൻസ് ആൻഡ് ഫാമിലി എന്ന ഈ സിനിമയും, കുറെ വർഷങ്ങൾക്ക് മുമ്പ് തന്നെ അടിച്ചിടാൻ കൂടെ നിന്നവരൊക്കെ താനൊന്ന് എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴും കൂടെ നിൽക്കണമെന്ന് പ്രിൻസ് ആൻഡ് ഫാമിലി യുടെ വിജയാഘോഷ വേളയിൽ നടൻ പറഞ്ഞു.

ഇപ്പോള് താൻ ഈ വേദിയിൽ നില്കുന്നത് വലിയ സന്തോഷത്തോടുകൂടിയാണ്. സർവ ശക്തനായ ദൈവത്തിന് നന്ദി പറയുന്നു. എന്റെ സിനിമ കണ്ട, കണ്ടുകൊണ്ടിരിക്കുന്ന എല്ലാ പ്രിയപ്പെട്ട പ്രേക്ഷകരോടും നന്ദി പറയുന്നു, എന്റെ സിനിമകൾ കണ്ട് എന്നെ ഒരുപാട് ഇഷ്ടപ്പെട്ട രണ്ട് സുഹൃത്തുക്കൾ, ഇപ്പോ അവർ എന്റെ സുഹൃത്തുക്കളാണ്, അന്ന് എനിക്ക് അവരെ അറിയില്ലായിരുന്നു. സിനിമയുടെ സംവിധായകനായ ബിന്റോയെയും തിരക്കഥാകൃത്തായ ഷാരിസിനെക്കുറിച്ചുമാണ് ദിലീപ് പറയുന്നത്.

ഇരുവരും കഥ പറയാൻ വന്നപ്പോൾ പറഞ്ഞത്, ഇത് ഈ സംവിധായകന്റെ കഥയാണെന്നാണ്. അദ്ദേഹം ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. അദ്ദേഹത്തിന്റെ സഹോദരന്മാരെല്ലാം കല്യാണം കഴിച്ചു, അവർക്ക് കുഞ്ഞുങ്ങൾ ആകുന്നുണ്ട്. അതിൽനിന്നാണ് ഈ കഥ ഉണ്ടാക്കിയിരിക്കുന്നത്. അങ്ങനെ പടം തുടങ്ങി, ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുന്നതിന്റെ ഇടയിൽ സംവിധായകൻ കല്യാണം കഴിച്ചു. പിന്നെ അദ്ദേഹം എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു ഇത് എന്റെ കഥയാണെന്ന് ആരോടും പറയരുതെന്ന്. പക്ഷേ എനിക്കത് പറയാതിരിക്കാൻ പറ്റില്ല എന്നും ദിലീപ് പറയുന്നു.അതുപോലെ ഇവിടെ ഇന്ന് സംസാരിച്ച ഷാരിസ്, സിനിമയിലൂടെ നമ്മളെ എല്ലാവരെയും ഒന്ന് കണ്ണ് നനയിപ്പിച്ച ആളാണ്. ഷാരീസിന്റെ വാക്കുകൾ ശരിക്കും മനസ്സറിഞ്ഞിട്ട് വരുന്നതാണെന്ന് എനിക്കറിയാം. പല സമയത്തും നമ്മൾ പരിചയപ്പെടുമ്പോൾ പലരുടെയും പെരുമാറ്റം കൊണ്ട് ചിലപ്പോൾ ചില മുജ്ജന്മ ബന്ധങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്, ദിലീപ് പറഞ്ഞു എന്തായാലും വലിയ സന്തോഷമുണ്ട്. ഈ സിനിമയെ വലിയ വിജയത്തിൽ എത്തിക്കാൻ വേണ്ടി നിങ്ങൾ എല്ലാവരും തരുന്ന ഈ സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ട് ദിലീപ് പറഞ്ഞു.