
താൻ നെസ്റ്റ് ഡോര്‍ ഇമേജ് ബോയ് ക്യാരക്ടറുകള്‍ ചെയ്ത് ശരിക്കും മടുത്തു, ഇനിയും ഒരു മാസ് പടം ചെയ്യുക എന്നതാണ് തന്റെ ആഗ്രഹം, നടൻ ആസിഫ് അലി പറയുന്നു. ഒരു ഓൺലൈൻ ചാനൽ അഭിമുഖ്ത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തുന്നത്. ഇനി എനിക്ക് ഒരു ലാര്‍ജര്‍ ദാന്‍ ലൈഫ് ക്യാരക്ടറാണ് ചെയ്യേണ്ടത്. ബാക്കിയെല്ലാം ബോറടിച്ചു തുടങ്ങി, നെക്‌സ്റ്റ് ഡോര്‍ ഇമേജ് ഭയങ്കരമായി നില്‍ക്കുന്നതുകൊണ്ട് പല സമയത്തും ക്യാരക്ടേഴ്‌സും ചൂസ് ചെയ്യുമ്പോള്‍ എനിക്കൊരു പേടി വരാന്‍ തുടങ്ങിയിട്ടുണ്ട്.

എനിക്ക് കുറച്ച് ഹീറോയിക് ക്യാരക്ടേഴ്‌സും കൂടി ചെയ്യണമെന്നുണ്ട്,എന്നാൽ ടിക്കിടാക്ക വേറൊരു കൈന്‍ഡ് ഓഫ് മാസ് പടമാണ്. അതിന് കുറച്ച് ഫിസിക്കല്‍ ചെയ്ഞ്ചുകള്‍ വേണം. ഞാന്‍ പറയുന്നത് അങ്ങനേയുമല്ല. സ്ഫടികം പോലത്തെ സിനിമ ഉണ്ടല്ലോ. ഒരു തെമ്മാടി എന്നൊക്കെ പറയുമ്പോള്‍ ആ തെമ്മാടിത്തരം അവന്റെ സ്വഭാവത്തിലും ക്യാരക്ടറിലും ആറ്റിറ്റിയൂഡിലും അടിയിലുമൊക്കെ തോന്നുന്ന രീതിയിലുള്ള ക്യാരക്ടർ ആസിഫ് പറയുന്നു.
ടിക്കി ടാക്കയില്‍ ഫൈറ്റ് ട്രെയിനിങ് ഉണ്ട്. ബോഡി ട്രാന്‍സ്ഫര്‍മേഷന്‍ ഉണ്ട്. രോഹിത്തുമായി ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ്. ഓമനക്കുട്ടന്‍ ആണെങ്കിലും ഇബ്ലീസ് ആണെങ്കിലും ഭയങ്കര പുതിയ സിനിമ ആയിരുന്നു ടിക്കി ടാക്ക,ആസിഫ് പറഞ്ഞു.












