
2022ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് ചിത്രമാണ് ഭീഷ്മ പര്‍വ്വം, ചിത്രത്തിൽ നായകനായ മൈക്കിൾ എന്ന കഥാപാതത്തെ അവതരിപ്പിച്ചത് മമ്മൂട്ടി ആയിരുന്നു, ചിത്രത്തിൽ മമ്മൂട്ടിയുടെ വലംകൈ ആയി അഭിനയിച്ചത് നടൻ അബുസലിം ആയിരുന്നു, ശിവൻ കുട്ടി എന്നായിരുന്നു അബുസലീമിന്റെ കഥാപത്രത്തിന്റെ പേര്. ഇപ്പോൾ തന്റെ കഥപാത്രത്തെ കുറിച്ച് പറയുകയാണ് നടൻ അബു സലിം, ഒരു അഭിമുഖത്തിലാണ് അബു സലിം സിനിമയെ കുറിച്ച് പറയുന്നത്.

ആ സിനിമയില്‍ ശിവന്‍കുട്ടിക്ക് വളരെ പ്രാധാന്യമുണ്ടായിരുന്നു എന്നും , തന്റെ ശിവൻ കുട്ടി തകർപ്പൻ റോളാണെന്നും മമ്മൂക്ക പലപ്പോഴും തന്നോട് പറഞ്ഞിരുന്നു, എന്നാൽ എനിക്കത് മനസിലായത് ആ സിനിമ കണ്ടതിനു ശേഷമാണ്, സാധാരണ സിനിമയുടെ ഡബ്ബിങ് സമയത്ത് എനിക്കത് മനസിലാക്കേണ്ടതാണ്, പക്ഷെ ഇത് സ്പോട്ട് ഡബ്ബിങ്ങായിരുന്നു. അതുകൊണ്ട് എനിക്ക് മനസിലായില്ല. അങ്ങനെ ഫസ്റ്റ് ഡേ മുക്കത്ത് നിന്നാണ് ഞാന്‍ ഭീഷ്മ പര്‍വം സിനിമ കണ്ടത്. കണ്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ തന്നെ തരിച്ചു പോയി
എന്തയാലും സിനിമയിലെ ശിവൻകുട്ടി എന്ന വേഷം തനിക്ക് നന്നായി ചെയ്യാൻ കഴിഞ്ഞുവെന്നാണ് എന്റെ വിശ്വാസം. അതിന് എന്റെ കടപ്പാട് മുഴുവൻ അമൽ നീരദ് സാറിനോടാനാണ് അബുസലിം പറഞ്ഞു. മമ്മൂട്ടിക്കൊപ്പം പുറമെ സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, നദിയ മൊയ്തു, ലെന, ദിലീഷ് പോത്തന്, ഫര്ഹാന് ഫാസില്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.












