മണിരത്നത്തിന്റെ ആദ്യ സിനിമയിൽ തനിക്ക് അവസരം വന്നു എന്നാൽ ഞാൻ നിരസിച്ചു,അതിനാൽ പിന്നീടദ്ദേഹം സിനിമകളിൽ കാസറ്റ് ചെയ്യ്തിട്ടില്ല; സുഹാസിനി

അഭിനയ രം​ഗത്ത് സജീവമാണ് സുഹാസിനി, സംവിധായകൻ മണിരത്നമാണ് സുഹാസിനിയുടെ ഭർത്താവ്. ഇപ്പോൾ ഭർത്താവ് വലിയ സംവിധായകനാണെങ്കിലും അദ്ദേഹത്തിന്റെ ഒരു സിനിമയിലും താൻ അഭിനയിച്ചിട്ടില്ല. ഇതേക്കുറിച്ച് സംസാരിക്കുകയാണ് സുഹാസിനി. ഒരു ചാനൽ അഭിമുഖത്തിലാണ് ഈ വെളിപെടുത്തൽ. അദ്ദേഹത്തിന്റെ ആദ്യ സിനിമ പല്ലവി അനു പല്ലവിയിൽ എനിക്ക് അവസരം വന്നിരുന്നു. ലക്ഷ്മി മാഡം ആയിരുന്നു പ്രധാന കഥാപാത്രം. അനിൽ കപൂറിന്റെ ​ഗേൾ ഫ്രണ്ടായിരുന്ന ഒരു ഡോക്ടർ കഥാപാത്രത്തിനാണ് എന്നെ പരി​ഗണിച്ചത്.

കഥയെല്ലാം കേട്ട് ലക്ഷ്മി മാഡം ഉള്ളപ്പോൾ എനിക്ക് എന്തുണ്ടാകും എന്ന് പറഞ്ഞ് ഞാൻ വേണ്ടെന്ന് വെച്ചു. അതിനാൽ പിന്നീട് എന്നെ അദ്ദേഹം സിനിമകളിൽ കാസ്റ്റ് ചെയ്തില്ല. അഞ്ജലി എന്ന സിനിമയിൽ എന്നെ നായികയാക്കാൻ സാധ്യതയുണ്ടായിരുന്നു. രേവതിക്ക് ഡേറ്റ് പ്രശ്നമുണ്ടായിരുന്നു.പക്ഷെ രേവതി അതിനുള്ളിൽ തിരിച്ച് വന്നു, അതുകൊണ്ടു ആ സിനിമയും നടന്നില്ല സുഹാസിനി പറഞ്ഞു.

അതുപോലെയാണ്, തമിഴിൽ കമലിന്റെ കൂടെയും ഞാൻ അഭിനയിച്ചിട്ടില്ല. അനിയത്തിയായോ മകളായോ അല്ലെങ്കിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന കഥാപാത്രമായോ അഭിനയിച്ചിട്ടില്ല. റാെമാന്റിക്കായി അഭിനയിക്കാനാകില്ല. നായകൻ എന്ന സിനിമയിൽ കാർത്തികയുടെ റോളിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. ആദ്യം എന്നെയാണ് നായികയായി പരി​ഗണിച്ചത്. എന്തോ കാരണത്താൽ പുതുമുഖമായിരുന്നാൽ നന്നാകുമെന്ന് പറഞ്ഞ് എന്നെ മാറ്റി, സുഹാസിനി പറയുന്നു.