
പ്രേക്ഷകർ ഇന്നും ഇഷ്ട്ടപെടുന്ന ഒരു ദിലീപ് ചിത്രമാണ് ‘സി ഐ ഡി മൂസ’, ചിത്രം സംവിധാനം ചെയ്യ്തത് ജോണി ആന്റണി ആയിരുന്നു, അദ്ദേഹത്തിന്റെ സംവിധാന കരിയറിലെ ഏറ്റവും വലിയ വിജയമായ ചിത്രമാണ് സി.ഐ.ഡി മൂസ. ഇപ്പോള്‍ സി.ഐ.ഡി മൂസയെ കുറിച്ച് സംസാരിക്കുകയാണ് ജോണി ആന്റണി, മീഡിയ വണ്ണില്‍ സംസാരിക്കവെയാണ് ജോണി ആന്റണിഈ സിനിമയെ കുറിച്ച് പറയുന്നത്. സി.ഐ.ഡി മൂസ എന്ന ചിത്രത്തിന് അന്ന് നിരവധി സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിരുന്നു, ചിത്രത്തിന് കോസ്റ്റിയൂം, ആര്‍ട്ട്, എഡിറ്റര്‍ എന്നി മൂന്ന് അവാര്‍ഡുകള്‍ കിട്ടിയിരുന്നു.

എന്നാൽ മൂസ പോലൊരു ചിത്രത്തിന് എന്തിനാണ് അവാര്‍ഡ് കൊടുത്തത് എന്ന് പലരും ചോദിച്ചിരുന്നു, എന്നാൽ ഹരിഹരന്‍ സാര്‍ പറഞ്ഞു. മൂസ ഒരു മോശം ചിത്രമല്ല. അതിന്റെ പിന്നില്‍ ഒരു എഫേര്‍ട്ട് ഉണ്ട്. ഹരിന്‍ സാര്‍ ആയതുകൊണ്ടാണ് മൂസക്ക് അങ്ങനൊരു ആദരവ് കിട്ടിയത്. കാരണം അദ്ദേഹം എത്ര സിനിമകള്‍ എടുത്തിട്ടുണ്ട്.
പഞ്ചാഗ്നി, നഖഷതങ്ങള്‍ പോലെയുള്ള സിനിമകളും പഴശ്ശിരാജയും എടുത്തിട്ടുണ്ട്, അതുകൊണ്ട് അതിന്റെ എഫേര്‍ട്ട് നന്നായി അറിയാം. അദ്ദേഹം ആയതുകൊണ്ടാണ് മൂസക്ക് അത്രയും ആദരവ് കിട്ടിയത്. കഷ്ടപ്പാടാണ് ആ സിനിമ. അത് പുള്ളിക്കറിയാം, പൂച്ച സന്യാസി എന്ന പടത്തില്‍ അദ്ദേഹം സ്ലാപ്സ്റ്റിക് അന്നത്തെ കാലത്ത് രസമായി ഉപയോഗിച്ചിട്ടുണ്ട്. ബഹുദൂര്‍ സാറും, രാജ്‌കുമാറുമൊക്കെ അഭിനയിച്ച പടം. അത്തരത്തില്‍ സിനിമ സമീപിച്ചിട്ടില്ലാത്തവരാണ് അന്ന് ആസ്ഥാനത്ത് ഉണ്ടായിരുന്നതെങ്കില്‍ അവാര്‍ഡ് കിട്ടണമെന്നില്ല,’ ജോണി ആന്റണി പറഞ്ഞു.












