ഒറ്റപ്പെടൽ ശരിക്കും വരും! അതിന് മറികടക്കാൻ എങ്ങനെ കഴിയും; ഒറ്റപ്പെടൽ നേരിടാൻ താൻ തയ്യാറെടുക്കുകയാണ്; നവ്യ

ജീവിതത്തിൽ നാളെ ഒറ്റപ്പെട്ടു പോയാൽ ആ അവസ്ഥയെ എങ്ങനെ മറികടക്കണം എന്ന് ശീലിക്കുകയാണ് താനെന്ന് പറയുകയാണ് നടി നവ്യ നായർ. ഞാൻ എന്റെ മുൻപിലേക്ക് പോകുമ്പോൾ നമ്മൾ പ്രായം ആയികൊണ്ടിരിക്കുകയാണ്. പ്രായം ആകുമ്പോൾ നമ്മുടെ നിയന്ത്രണത്തിൽ അല്ലാതെ പല കാര്യങ്ങളും സംഭവിക്കും. ചില ആളുകൾക്ക് പ്രായം കൂടുമ്പോൾ ഇറിറ്റേഷൻ ഒക്കെയുണ്ടാകും. ഞാൻ എങ്ങനെ അതിനെ തരണം ചെയ്യും എന്ന് പറയാൻ ആകില്ല. അതുകൊണ്ടാണ് ഞാൻ ഇപ്പോൾ സോളോ ട്രിപ്പുകൾ ചെയ്യുന്നത്.

ഒറ്റപ്പെടലിന്റെ എങ്ങനെ ഫേസ് ചെയ്യും എന്നത് പല നാളുകളായി ഞാൻ നോക്കികാണുകയാണ്. അച്ഛനും അമ്മയും എന്റെ ഒപ്പം ഇല്ലാതെ വരുമ്പോൾ അവർ ഇപ്പോൾ തന്നു കൊണ്ടിരിക്കുന്ന കെയർ ഉണ്ടല്ലോ. കഴിച്ചോ കുളിച്ചോ അങ്ങനെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും അവർ ചെലുത്തുന്ന ശ്രദ്ധ, അത് ഇല്ലാതെ ആകുമ്പോൾ ഞാൻ എന്ത് ചെയ്യും എന്ന പേടി കൊണ്ടാണ് ഞാൻ അധികവും ഒറ്റക്ക് യാത്രകൾ ചെയ്തു തുടങ്ങിയത്.

ഒറ്റപ്പെടൽ ശരിക്കും ഉണ്ടാകും, അതിന് മറികടക്കാൻ നമ്മൾക്ക് കഴിയണം. അതുകൊണ്ടാണ് ഞാൻ ഇപ്പോൾ സോളോ ട്രിപ്പുകൾ ചെയ്യുന്നത്. അങ്ങനെ ഒരു ട്രിപ്പിന് പോയപ്പോൾ എനിക്ക് പനി പിടിച്ചു പണി കിട്ടി. ആരും ഒപ്പമില്ല ഒരു സഹായം ചെയ്യാൻ എന്ന് തിരിച്ചറിഞ്ഞു. സത്യത്തിൽ നമ്മൾ ഒറ്റപെടണം. ഒറ്റപ്പെട്ടുകൂടി നമ്മൾ ശീലിക്കണം. നമ്മളുടെ ജീവിതത്തിൽ ഒറ്റപ്പെടാനുള്ള സാധ്യത ഉണ്ടെന്ന് നമ്മൾ മുൻകൂട്ടി കാണണം, നവ്യ പറഞ്ഞു.