
ആര്‍.എസ്.എസ് നേതാവ് എന്‍.ആര്‍ മധുവിന്റെ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതികരിച്ച് റാപ്പര്‍ വേടന്‍. ജാതി ഭീകരതയെന്നത് കോമഡിയല്ലേയെന്നാണ് വേടൻ പറയുന്നത്, കൂടാതെ തനിക്കിനിയും അമ്പലങ്ങളില്‍ പരിപാടികള്‍ കിട്ടുമെന്നും ഇനിയും പാടുമെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു. താനെടുക്കുന്ന പണി പലരെയും വ്യക്തിപരമായി ബാധിച്ചിട്ടുണ്ട്. താന്‍ വിശ്വസിക്കുന്നത് സര്‍വജീവികള്‍ക്കും സമത്വം വിഭാവനം ചെയ്യുന്ന അംബേദ്കര്‍ പൊളിറ്റിക്‌സിലാണ് ,വേടൻ പറഞ്ഞു.മുമ്പും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ കേട്ടിട്ടുണ്ടെന്നും ജാതി രാഷ്ട്രീയമാണ് ജാതി വിഭാഗീയതയാണെന്നടക്കം ചിലര്‍ പറയുന്നുണ്ടെന്നും എന്നാല്‍ അതിനെയെല്ലാം കോമഡിയായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ.

ആര്‍.എസ്.എസ് നേതാവ് എന്‍.ആര്‍ മധുവിന്റെ വിദ്വേഷ പരാമര്‍ശത്തില്‍ ,ജാതി ഭീകരതയെന്നത് കോമഡിയല്ലേയെന്നാണ് വേടൻ പറയുന്നത്.താനെടുക്കുന്ന ജോലി എവിടെയൊക്കെയോ പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ തെളിവാണ് ഇങ്ങനെയുള്ള പരാമർശങ്ങൾ. അതേസമയം, കേസരി മുഖ്യപത്രാധിപനും ആര്‍.എസ്.എസ് നേതാവുമായ എന്‍.ആര്‍. മധുവിന്റെ വിദ്വേഷ പരാമര്‍ശം ഇങ്ങനെ ആയിരുന്നു.
വേടനെന്ന കലാകാരന്റെ പിന്നില്‍ ശക്തരായ സ്‌പോണ്‍സര്‍മാരുണ്ടെന്നും, വേടന്റെ പാട്ടെന്ന് പറയുന്നത് ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നും , വിഘടനവാദം പ്രചരിപ്പിക്കുന്ന സാഹിത്യത്തെ വളര്‍ന്നുവരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണെന്നുമായിരുന്നു. അദ്ദേഹത്തിന്റെ ഈ വാക്കുകൾക്കാണ് വേടൻ പ്രതികരിച്ചു രംഗത്ത് എത്തുന്നത്.











