
‘സാഹസം’ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ‘ട്വന്റി വൺ ഗ്രാംസ്, ‘ഫീനിക്സ്’ എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. ബിബിൻ കൃഷ്ണയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. നരേൻ, ശബറീഷ് വർമ്മ, ബാബു ആന്റണി, ഭഗത് മാനുവൽ, റംസാൻ, കാർത്തിക്ക് യോഗി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

കൊച്ചിയിലെ ഇൻഫോ പാർക്കിൽ മെയ് എട്ടിന് നടന്ന തരംഗ് സീസൺ 3 യിൽ വെച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, മോഷൻ പോസ്റ്റർ എന്നിവ അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. തമാശയും ആക്ഷനും കോർത്തിണക്കി തികച്ചും ഒരു അഡ്വെഞ്ചർ മൂഡിൽ കഥ അവതരിപ്പിക്കുന്നത്. അജു വർഗീസ്, സജിൻ ചെറുക്കയിൽ, ജീവ ജോസഫ്, യോഗി ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വർഷ രമേശ്, വിനീത് തട്ടിൽ, മേജർ രവി, ഭഗത് മാനുവൽ, ജയശ്രീ, ആൻ സലിം, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
View this post on Instagram











