ടോവിനോയുടെ ഇഷ്ട്ടം കൂടിയത് ‘ഉയരെ’ എന്ന ചിത്രത്തിനുശേഷം!അതിലെ അദ്ദേഹത്തിന്റെ ചിരിക്ക് തന്നെ അർത്ഥമുണ്ട്; ചേരൻ

ചുരുങ്ങിയ കാലയളവില്‍ തന്നെ മലയാള സിനിമയില്‍ തന്റെതായ സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞ നടനാണ് ടൊവിനോ തോമസ്. മലയാളത്തിൽ മാത്രമല്ല മലയാളത്തിന് പുറമേ അന്യ ഭാഷകളിലും അറിയപ്പെടുന്ന നടനാണ് ഇന്ന് ടൊവിനോ. ഇപ്പോൾ താരം നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘നരിവേട്ട’. ഈ സിനിമയിൽ തമിഴ് സംവിധായകനും നടനുമായ ചേരനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോൾ ചേരൻ ടോവിനോ തോമസിന് കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധ ആകുന്നത്.

ടൊവിനോയോട് ആദ്യം ഇഷ്ടം തോന്നാന്‍ കാരണമായ സിനിമ ‘ഉയരെ’ ആണ്. എന്തൊരു ക്യാഷ്വലായിട്ടാണ് അദ്ദേഹം ചെയുന്നത് അത്രയും ക്യാഷ്വലായിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്, എന്നാല്‍ പോലും അതില്‍ ഒരു വ്യത്യസ്തതയുണ്ട്. ആ സിനിമയിൽ അദ്ദേഹത്തിന്റെ ഒരു ചിരി ഉണ്ട്. ആ ചിരി വെറുതെ ഒരു ചിരിയല്ല. ആ ചിരിയില്‍ ഒരു ചെറിയ സാക്രിഫൈസുണ്ട്, സങ്കടങ്ങള്‍ ഉള്ളില്‍ വെച്ചിട്ടുള്ള ഒരു ചിരിയാണ്. അത് വളരെ നന്നായിരുന്നു.

സിനിമ കണ്ടപ്പോള്‍ ഒരു പുതുമയുമുള്ള മുഖമാണല്ലോ ടൊവിനോയുടേതെന്ന് എനിക്ക് തോന്നി. അദ്ദേഹത്തിന് മലയാള സിനിമയില്‍ ഒരു സ്ഥാനമുണ്ടാകും എന്ന് അന്ന് തോന്നി, ചേരന്‍ പറയുന്നു. അതേസമയം ടോവിനോയുടെ നല്ല ചിത്രങ്ങളിൽ ഒന്നായിരുന്നു ഉയരെ, ടൊവിനോ തോമസ്, ആസിഫ് അലി, പാര്‍വതി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.