‘അവളുടെ രാവുകളി’ലെ കാമിയോ റോൾ കമൽഹാസൻ ശശിയേട്ടനോട് ചോദിച്ചു വാങ്ങിയത്; സീമ

എണ്‍പതുകളില്‍ മലയാളത്തിലെ വളരെ തിരക്കേറിയ നായികാ നടിയായിരുന്നു സീമ, സംവിധായകനായ ഐ.വി. ശശിയാണ് സീമയുടെ ഭർത്താവ്. ഒരു നർത്തകി ആയിരുന്ന നടി പിന്നാലെ സിനിമയിലേക്ക് എത്തുകയായിരുന്നു, ഐ വി ശശി സംവിധാനം ചെയ്യ്ത അവളുടെ രാവുകൾ എന്ന ചിത്രത്തിലൂടെയാണ് സീമ സിനിമയിലേക്ക് എത്തിയത്. സംവിധായകനായ ഐ.വി. ശശിയാണ് അവളുടെ രാവുകൾ സംവിധാനം ചെയ്തത്, സീമയുടെ കരിയറിലെ ഏറ്റവും നല്ല ചിത്രങ്ങളില്‍ ഒന്നായാണ് അവളുടെ രാവുകളെ കണക്കാക്കുന്നത്.

ഈ ചിത്രത്തിൽ മറ്റൊരു വേഷത്തിൽ നടൻ കമൽഹാസനും രംഗത്ത് എത്തിയിരുന്നു ,ഇപ്പോൾ സീമ സിനിമയിലെ കമൽ ഹാസൻ ചെയ്യ്ത വേഷത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനൽ അഭിമുഖത്തിൽ ,അവളുടെ രാവുകള്‍ സിനിമയിലെ ആ കാമിയോ റോള്‍ കമല്‍ ഹാസന്‍ അന്ന് ശശിയേട്ടനോട് ചോദിച്ച് വാങ്ങിയതാണ്. ‘എനിക്ക് എന്തെങ്കിലും ഒന്ന് താ, അല്ലെങ്കില്‍ ഞാന്‍ ഒന്ന് നടക്കട്ടെ’ എന്ന് അദ്ദേഹം ശശിയേട്ടനോട് പറയുമായിരുന്നു. അങ്ങനെയാണ് റെയില്‍വേ സ്റ്റേഷനിലൂടെ നടക്കുന്ന സീനില്‍ കമല്‍ വരുന്നത്. അനുമോദനം എന്ന ഒരു പടം ചെയ്യാനുണ്ടായിരുന്നു. അതിന്റെ ഇടയില്‍ ഗ്യാപിലാണ് അവളുടെ രാവുകള്‍ സിനിമ ചെയ്യുന്നത്.

അന്ന് കമല്‍ വന്നപ്പോള്‍ ‘ശശി എനിക്ക് ഒരു ഷോട്ട് താ’ എന്ന് പറഞ്ഞിട്ടാണ് ആ സിനിമയില്‍ വരുന്നത്. ശശിയേട്ടനും കമലും നല്ല അടുപ്പത്തിലായിരുന്നു. അവര്‍ ഒരുമിച്ച് 19 പടങ്ങളോ മറ്റോ ചെയ്തിട്ടുണ്ട്, സീമ പറയുന്നു. അതേസമയം സീമ ഒരു കാലത്ത് മലയാള സിനിമയിൽ മിന്നിത്തിളങ്ങി നിന്ന താരം തന്നെ ആയിരുന്നു.