ഒരു കാര്യവുമില്ലാതെയാണ് ഞാനൊരു ഫോൺ കൊണ്ടുനടക്കുന്നത്! എനിക്ക് ഫഹദിനോട് ആ കാര്യത്തിൽ അസൂയ ആണ്; വിനയ് ഫോർട്ട്

ഋതു എന്ന സിനിമയിലൂടെ മലയാള സിനിമ മേഖലയിലേക്ക് എത്തിയ നടനാണ് വിനയ് ഫോർട്ട്, ഇപ്പോൾ നടൻ തന്റെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തെ കുറിച്ചും നടന്‍ ഫഹദ് ഫാസിലിനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. എനിക്ക് എന്നോട് തന്നെ തോന്നുന്ന ഒരു സംശയം പറയട്ടെ. ഒരു കാര്യവും ഇല്ലാതെ ഞാനൊരു ഫോണ്‍ കൊണ്ടു നടക്കുന്നുണ്ട്. എന്റെ ഒരു ദിവസത്തെ ഏറ്റവും കൂടുതല്‍ സമയം അപഹരിക്കുന്നത് ആ ഫോണാണ്,

നടന്‍ ഫഹദ് ഫാസിലിന് സ്മാര്‍ട്ട് ഫോണില്ല. അദ്ദേഹം ചെറിയ ഫോണാണ് ഉപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയയൊന്നുമില്ല. ഇന്‍സ്റ്റഗ്രാമൊന്നും ഇല്ലാത്ത ആളാണ് ഫഹദ്. എനിക്ക് ആ കാര്യത്തില്‍ ഫഹദിനോട് അസൂയ ആണ്. ഞാന്‍ സ്റ്റാറായി കഴിഞ്ഞാല്‍ ഈ സ്മാര്‍ട്ട് ഫോണൊക്കെ ഉപേക്ഷിച്ചിട്ട് ഞാനും അതുപോലെ ഇങ്ങോട്ട് വിളിക്കുന്നവരുടെ കോള്‍ മാത്രം എടുക്കുന്ന തരത്തിലാകും. അത് എനിക്ക് നിര്‍ബന്ധമാണ് കേട്ടോ. ആര് വിളിച്ചാലും ഞാന്‍ കോള്‍ എടുക്കും.

ഞാന്‍ ഈയിടെ നോക്കുമ്പോള്‍ ഇന്‍സ്റ്റയൊക്കെ എന്റെ ഒരുപാട് സമയം അപഹരിക്കുന്നുണ്ട്. ഒട്ടും കാണേണ്ടതല്ലാത്ത കാര്യങ്ങളാണ് അതിലൊക്കെയുള്ളത്. ഒട്ടുമിക്ക കോണ്ടന്റുകളും നെഗറ്റീവായിരിക്കും. പാവപ്പെട്ട മനുഷ്യരെ കളിയാക്കി കൊണ്ടുള്ളവയൊക്കെ വരും.ട്ടും ഡിസേര്‍വിങ്ങല്ലാത്ത ആളുകള്‍ സെലിബ്രേറ്റ് ചെയ്യുന്ന ഒരു സ്‌പേസാണ് സോഷ്യല്‍ മീഡിയ. അവിടെ ആര്‍ട്ടിനോ സത്യസന്ധതയ്‌ക്കോ ഒരു വാല്യുവുമില്ല.ഓരോന്നും കണ്ട ശേഷം ഞാന്‍ എന്നോട് തന്നെ ‘എന്തിനാണ് ഞാന്‍ കണ്ടതെന്ന്’ ചോദിക്കാറുണ്ട്. സ്റ്റാറായിട്ട് ഞാന്‍ സ്മാര്‍ട്ട് ഫോണൊക്കെ ഉപേക്ഷിക്കാന്‍ നില്‍ക്കുകയാണ് വിനയ് ഫോർട്ട് പറയുന്നു.