
തമിഴിലും,മലയാളത്തിലും ഒരുപോലെ അഭിനയം സൃഷ്ട്ടിച്ച നടിയാണ് ഗൗരി കിഷൻ. ഇപ്പോൾ നടിയുടെ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. അതീവ ഗ്ലാമറസ് ലുക്കിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് നടി തന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മജന്ത കളർ ബീച്ച് കോഡ് സെറ്റിൽ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് ഗൗരി കിഷൻ പങ്കുവെച്ചത്. മനോരഹരമായ നീലാകാശത്തിന് താഴെ, അലയടിക്കുന്ന തീരത്ത് ഇരിക്കുന്ന ഗൗരിയെ ചിത്രങ്ങളിൽ കാണാം.

നടി പങ്കുവെച്ചിരിക്കുന്ന ഈ ചിത്രങ്ങൾക്ക് ബീച്ച്, പ്ലീസ്!’ എന്ന അടിക്കുറിപ്പാണ് നൽകിയിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം നടിയുടെ ചിത്രങ്ങൾ വൈറലായി. നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായി എത്തിയത്.
തായ്ലൻഡിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരമിപ്പോൾ. തായ്ലൻഡിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ക്രാബിയബിയിലെ ബീച്ചിൽ നിന്നുള്ള ചിത്രങ്ങളാണ് ഗൗരി കിഷൻ പങ്കുവെച്ചത്. ലവ് അണ്ടർ കൺസ്ട്രക്ഷൻ എന്ന വെബ് സീരീസിലാണ് മലയാളത്തിൽ അവസാനമായി ഗൗരി വേഷമിട്ടത്, 96 എന്ന ജനപ്രിയ ചിത്രത്തിലൂടെ മലയാളികളുടെയടക്കം ഇഷ്ട താരമായി മാറിയ നടിയാണ് ഗൗരി കിഷൻ.












