ബോളിവുഡ് താരം സൽമാൻ ഖാൻ ഇനിയും ഒരു മലയാളി സംവിധായകനൊപ്പം! വരുന്നത് വലിയ ബജറ്റിൽ ഒരുങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്ര൦

ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ സിക്കന്ദറിന്‍റെ പരാജയത്തിന് പിന്നാലെ ഒരു യുദ്ധ ചിത്രമായിക്കും ചെയ്യുക എന്നാണ് വന്ന വിവരം. അതേ സമയം കബീർ ഖാൻ, അലി അബ്ബാസ് സഫർ, അനീസ് ബസ്മി, രാജ്കുമാർ പെരിയസാമി എന്നിവരുമായി സല്ലു ചര്‍ച്ചകള്‍ നടത്തുന്നതായി വിവരം ഉണ്ട്. എന്നാൽ ഇപ്പോൾ ചർച്ചയാകുന്ന ഏറ്റവും പുതിയ വിവരം മലയാളി സംവിധായകനുമായി സല്‍മാന്‍ ഖാന്‍ കൈ കൊടുത്തേക്കും എന്നാതാണ്.ആ മലയാളിസംവിധായകൻ മറ്റാരുമല്ല മഹേഷ് നാരായണനാണ് പുതിയൊരു സല്‍മാന്‍ ചിത്രവുമായി എത്തുന്നത്,

പീപ്പിംഗ് മൂണ്‍ റിപ്പോര്‍ട്ട് ആണ് ഇങ്ങനൊരു വിവരം പുറത്ത് വിട്ടിരിക്കുന്നത്. വിവരങ്ങള്‍ അനുസരിച്ച് മഹേഷ് നാരായണന്‍ നേരിട്ട് സല്‍മാനെ സന്ദര്‍ശിച്ച് പ്രൊജക്ട് അവതരിപ്പിച്ചു എന്നാണ് വിവരം. വലിയ ബജറ്റിൽ ഒരുക്കുന്ന ആക്ഷൻ ത്രില്ലറാണ് രണ്ടുപേരും ചേർന്ന് ആലോചിക്കുന്നതെന്നാണ് പീപ്പിംഗ് മൂണ്‍ റിപ്പോര്‍ട്ട് പറയുന്നത്. ചർച്ചകൾ ഇപ്പോഴും ആദ്യ ഘട്ടത്തിലാണ്, എന്നാലും കഥയുടെ പ്രമേയം സൽമാനെ ആകർഷിച്ചുവെന്നും, തിരക്കഥ പൂര്‍ത്തിയാക്കി വീണ്ടും കാണാം എന്ന് ഉറപ്പ് നല്‍കിയെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഈ സിനിമ സൽമാന്‍റെ സഹോദരി അൽവിരാ ഖാൻ അഗ്നിഹോത്രി, , ഭർത്താവ് അതുൽ അഗ്നിഹോത്രിയുമായി ചേർന്ന് റീല്‍ ലൈഫ് പ്രൊഡക്ഷന്‍റെ ബാനറിൽ നിർമ്മിക്കാൻ സാധ്യതയുണ്ടെന്നുമാണ് വിവരം. ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക്ക് പോലുള്ള പ്രേക്ഷക പ്രശംസ നേടിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് മഹേഷ്. ആദ്യമായാണ് ഇദ്ദേഹം ഒരു വൻകിട കൊമേഴ്ഷ്യൽ ഹിന്ദി സിനിമയിലേക്ക് ചുവടുവയ്ക്കുകയാണ്. ഇത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും കോമേഴ്‌സ്യൽ സിനിമയായിരിക്കും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.അതുപോലെ മഹേഷ് നാരായണൻ തന്‍റെ കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള മലയാളചിത്രമായ എംഎംഎംഎന്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിലാണെന്നും . മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഈ ത്രില്ലറിൽ ഫഹദ് ഫാസിൽ, നയൻതാര തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ടെന്നും പറയുന്നുണ്ട്.