
പഞ്ചാബ് കിങ്‌സിനെ ഐപിഎല്‍ ഫൈനലില്‍ എത്തിച്ചതോടെ ഒരു അപൂര്‍വ്വ റെക്കോഡ് സ്വന്തം പേരിലാക്കി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. ക്വാളിഫയര്‍ 2 പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് തോല്‍പ്പിച്ചത്. ആദ്യ ബാറ്റിങ്ങില്‍ മുംബൈ ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ മറികടക്കുകയായിരുന്നു പഞ്ചാബ്.ഇന്നലത്തെ വിജയത്തോടെ ഐപിഎല്‍ ചരിത്രത്തില്‍ മൂന്ന് വ്യത്യസ്ത ടീമുകളെ ഫൈനലില്‍ എത്തിച്ച ആദ്യ ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് ശ്രേയസ് സ്വന്തം പേരിലാക്കിയത്.
ജൂണ്‍ 3ന് നടക്കുന്ന ഐപിഎല്‍ കലാശപോരാട്ടത്തില്‍ ആര്‍സിബിയാണ് പഞ്ചാബ് കിങ്‌സിന്റെ എതിരാളികള്‍. 2020ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഫൈനലില്‍ എത്തിച്ചാണ് ശ്രേയസ് തുടങ്ങിയത്. ഡല്‍ഹിക്ക് കിരീടം നേടികൊടുക്കാന്‍ സാധിച്ചില്ലെങ്കിലും പിന്നീട് 2024ല്‍ കൊല്‍ക്കത്തയെ ഫൈനലില്‍ എത്തിച്ച് കിരീടം നേടികൊടുത്തു.ധോണിക്കും, രോഹിതിനും സ്വപ്‌നം കാണാന്‍ കഴിയാത്ത നേട്ടം ശ്രേയസ് സ്വന്തം ആക്കിയത്. ഈ സീസണില്‍ പഞ്ചാബ് കിങ്‌സിനെയും ഫൈനലില്‍ എത്തിച്ചതോടെയാണ് ഈ റെക്കോഡ് ശ്രേയസ് തന്റെ പേരിലാക്കിയത്. മുംബൈക്കെതിരെ 41 പന്തില്‍ 87 റണ്‍സെടുത്താണ് ശ്രേയസ് പഞ്ചാബ് ടീമിന്റെ രക്ഷകനായത്.











