
മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇനിയും ടിവി സീരിയലിലേക്ക് തിരിച്ചെത്തുന്നു. ക്യും കി സാസ് ഭി കഭി ബഹു തി എന്ന സീരിയലിലെ തുളസി എന്ന കഥാപാത്രത്തിലൂടെയാണ് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രേക്ഷകർക്ക് സുപരിചിതയായത്. ഇപ്പോൾ ഐക്കണിക് ഷോയുടെ രണ്ടാം സീസണിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായി റിപ്പോർട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഈ റിപ്പോർട്ട് അനുസരിച്ച്, നടിയും രാഷ്ട്രീയക്കാരിയുമായ സ്മൃതി ഇറാനി ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിവരുന്നുവെന്നാണ് വിവരം. സെഡ്+ സുരക്ഷയിലാണ് ചിത്രീകരണം നടത്തുന്നത് എന്നാണ് വിവരം.
ബോളിവുഡ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മുന്‍ കേന്ദ്രമന്ത്രിയായ നടിക്ക് ഒരു എപ്പിസോഡിന് 14 ലക്ഷം രൂപയാണ് ഈ സീരിയലില്‍ പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത് എന്നാണ് . എന്തായാലും ഇതില്‍ അണിയറക്കാര്‍ വിശദീകരണം നല്‍കിയിട്ടില്ല, എന്നും പറയുന്നുണ്ട്.ക്യൂങ്കി സാസ് ഭി കഭി ബഹു തിയുടെ പുതിയ സീസൺ കഴിഞ്ഞ കുറച്ച് മാസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു, ഔദ്യോഗിക പ്രഖ്യാപനത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.











