
പ്രിയപ്പെട്ട സുചിത്രക്ക് പിറന്നാൾ ആശംസകളുമായി നടൻ മോഹൻലാൽ. നടന്റെ ജീവിതപങ്കാളിയായ സുചിത്ര മോഹൻലാലിന്റെ ജന്മദിനമാണിന്ന്. സുചിത്രയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്. “ഹാപ്പി ബർത്ത്ഡേ ഡിയർ സുചി,” എന്ന അടിക്കുറിപ്പിനൊപ്പമാണ് മോഹൻലാൽ ചിത്രം പങ്കിട്ടിരിക്കുന്നത്.പിറന്നാൾ പോസ്റ്റിൽ ഭാര്യയെ ചേർത്തുപിടിച്ചുനിൽക്കുന്ന മോഹൻലാലിൻറെ ലുക്കും ഇതിനോടകം ശ്രദ്ധ ആകുന്നു. ഇപ്പോൾ മോഹൻലാൽ പങ്കുവെച്ച ഈ ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമന്റുമായി എത്തുന്നത്.

ലാലേട്ടന്‍റെ ജീവിതമെന്ന ബ്ലോക്ക് ബസ്റ്ററിലെ നായികയ്ക്ക് പിറന്നാൾ ആശംസകൾ’എന്നാണ് ഒരു ആരാധകന്റെ കമന്റ്. സുചിത്രയെ കാണുമ്പോൾ എന്നും എപ്പോഴും ലാളിത്യത്തിന്റെ പര്യായം എന്ന് തോന്നുമെങ്കിലും താരം ധരിച്ചിരിക്കുന്ന വേഷവിധാനങ്ങളുടെ ബ്രാൻഡ് പരിശോധിച്ചാൽ മനസിലാകും എത്രത്തോളം വിലയേറിയതാണെന്ന്. അതുപോലെ മോഹൻലാലിൻറെ മാത്രമല്ല സിംപിൾ എന്ന് തോന്നിക്കും എങ്കിലും സുചിത്രയുടെ കഴുത്തിലെ സ്ലിങ് ബാഗിന്റെ വിലയും ആരാധകർ തെരഞ്ഞു കണ്ടുപിടിച്ചു.
ഏകദേശം രണ്ടുലക്ഷത്തിന്റ അടുത്തുവിലയുള്ള പ്രമുഖ ബ്രാൻഡിന്റെ സ്ലിങ് ബാഗ് ആണ് സുചിത്ര ധരിച്ചിരിക്കുന്നത്. മോഹൻലാലിനെ പോലെ തന്നെ മലയാളികൾക്ക് സുപരിചിതയാണ് സുചിത്ര മോഹൻലാലും. 1988 ഏപ്രില്‍ 28-നായിരുന്നു മോഹന്‍ലാലിന്റേയും സുചിത്രയുടേയും വിവാഹം.











