
ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് മണിരത്നം. ഇപ്പോൾ സിനിമകള്‍ക്ക് സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മണിരത്‌നം, ഒരു ഓൺലൈൻചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ.ഇപ്പോൾ സിനിമകളുടെ രീതികള്‍ ഒരുപാട് മാറിയിട്ടുണ്ട്. മേക്കിങ്ങിന്റെ കാര്യത്തിലും, അത് മാര്‍ക്കറ്റ് ചെയ്യുന്ന കാര്യത്തിലുമൊക്കെ ആ മാറ്റം എല്ലാവര്‍ക്കും കാണാന്‍ സാധിക്കും. ഇപ്പോഴത്തെ സിനിമകള്‍ പലതും ചര്‍ച്ചയാകുന്നത് അതിന്റെ ബജറ്റ് കാരണമാണ്. 500 കോടി, 1000 കോടി ബജറ്റില്‍ വരുന്ന സിനിമകള്‍ ചര്‍ച്ചയാകുന്നത് ആ ബജറ്റ് കാരണമാണ് മണിരത്നം പറയുന്നു.

അതും ഒരു തരത്തില്‍ മാര്‍ക്കറ്റിങ്ങാണ്. അതുവഴി ആളുകള്‍ക്കിടയില്‍ ആ സിനിമ ചര്‍ച്ചയാകും. പക്ഷേ, എനിക്ക് ഒരിക്കലും അത്തരത്തില്‍ 500 കോടി അല്ലെങ്കില്‍ 1000 കോടി ബജറ്റിലൊന്നും സിനിമ ചെയ്യാന്‍ കഴിയില്ല. കഥയ്ക്ക് എന്താണോ ആവശ്യം, അതിനനുസരിച്ചുള്ള ചെലവ് മാത്രമായിരിക്കും എന്റെ സിനിമകള്‍ക്ക് ഉണ്ടാവുക, മണിരത്‌നം പറയുന്നു. 500 കോടിയും 100 കോടിയുമൊക്കെയാണ് ബജറ്റെന്ന് പറഞ്ഞാണ് പല സിനിമകളും മാര്‍ക്കറ്റ് ചെയ്യപ്പെടുന്നതെന്നും അത്തരം സിനിമകള്‍ തനിക്ക് ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആരുടെയും അസിസ്റ്റന്റായി പ്രവര്‍ത്തിക്കാതെ സ്വതന്ത്രസംവിധായകനായി പ്രവർത്തിച്ച മണിരത്നത്തിന്റെ ആദ്യ ചിത്രം മോഹന്‍ലാല്‍ നായകനായ ഉണരൂ ആയിരുന്നു. പിന്നീട് തമിഴിലും, ഹിന്ദിയിലുമായി ഒരുപിടി ക്ലാസിക്കുകള്‍ സിനിമാപ്രേമികള്‍ക്ക് സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയും ചെയ്യ്തു, ഇപ്പോൾ മണിരത്‌നത്തിന്റെ സംവിധാനത്തില്‍ റിലീസിന് തയാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തഗ് ലൈഫ്. 36 വര്‍ഷത്തിന് ശേഷം കമല്‍ ഹാസനും, മണിരത്‌നവും ഒന്നിക്കുന്ന ചിത്രമാണിത്.











