
1001 നുണകള്‍ എന്ന സിനിമക്ക് ശേഷം താമര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ‘സര്‍ക്കീട്ട്’, ഈ ചിത്രത്തിൽ പ്രധാന വേഷത്തെ അവതരിപ്പിച്ചത് നടൻ ആസിഫ് അലി ആയിരുന്നു, ഇപ്പോൾ നടൻ ഈ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് ഒരു അഭിമുഖത്തിൽ. അമീര്‍ എന്ന കഥാപാത്രത്തെയാണ് താൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്, സംവിധായകന്‍ താമാറിന്റെ ആദ്യ സിനിമയായ 1001 നുണകള്‍ എന്ന ചിത്രം ഒ.ടി.ടിയില്‍ പ്രദര്‍ശനത്തിനെത്തിയപ്പോഴാണ് താൻ കണ്ടത് ആസിഫ് പറയുന്നു.

കഥയെന്താണെന്നോ സംവിധായകന്‍ ആരാണെന്നോ എന്നൊന്നും അറിയാതെയാണ് ആ സിനിമ കണ്ടത്. കണ്ടു കഴിഞ്ഞപ്പോള്‍ ഭയങ്കര ഇഷ്ടമായി. ഓരോ രംഗവും ആസ്വദിച്ചാണ് കണ്ടത്. സിനിമയെക്കുറിച്ച് പറയാന്‍ ഇന്‍സ്റ്റഗ്രാം വഴി നമ്പര്‍ തേടിപ്പിടിച്ചാണ് താമിറിനെ വിളിക്കുന്നത്. പരിചയപ്പെട്ടു കഴിഞ്ഞപ്പോള്‍ എനിക്ക് പറ്റിയ എന്തെങ്കിലും കഥകളുണ്ടെങ്കില്‍ നമുക്കൊന്നിച്ചൊരു സിനിമ ചെയ്യാമെന്ന് അങ്ങോട്ട് പറയു കയായിരുന്നു. അങ്ങനെ ചോദിച്ചുവാങ്ങിയ കഥയും , കഥപാത്രവുമാണ് സര്‍ക്കീട്ടിന്റേത്, ആസിഫ് അലി പറയുന്നു.
അതേസമയം, പൂര്‍ണമായും ദുബായില്‍ ചിത്രീകരിച്ചിരുന്ന സിനിമയണ് സർക്കീട്ടു, സര്‍ക്കീട്ടില്‍ ആസിഫ് അലിയും, ദീപക് പറമ്പോലും, ദിവ്യ പ്രഭയും, ഓര്‍ഹാന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയിരുന്നത്, അമീര്‍ എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി ചിത്രത്തില്‍ അവതരിപ്പിച്ചത്, നല്ല പ്രേഷക പ്രതികരണം ആയിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.












