കോഹ്‌ലിയുടെ മെല്ലെപ്പോക്ക് ടീമിന്റെ സ്‌കോറിനെ കാര്യമായി ബാധിച്ചു, താരത്തിന്റെ ഇന്നിങ്‌സിനെ വിമര്‍ശിച്ച് ആരാധകർ

ഐപിഎല്‍ ഫൈനലിലെ വിരാട് കോഹ്ലിയുടെ ഇന്നിങ്‌സിനെ വിമര്‍ശിച്ച് നിരവധി പേരാണ്‌ സോഷ്യല്‍ മീഡിയയില്‍ കൂടി എത്തുന്നത്. വിരാടിൻറെ മെല്ലെപ്പോക്ക് ടീമിന്റെ സ്‌കോറിനെ കാര്യമായി ബാധിച്ചുവെന്ന് ആരാധകര്‍ പറയുന്നത്. 35 പന്തുകളിലാണ് കോഹ്ലി 43 റണ്‍സെടുത്തത്. കലാശപ്പോരാട്ടത്തില്‍ കുറച്ചുകൂടി വേഗത്തില്‍ കളിക്കാമായിരുന്നുവെന്നാണ് പലരും കമന്റിട്ടത്. അസ്മത്തുള്ള ഒമര്‍സായി പുറത്താക്കി. അദ്ദേഹം ഓടി ക്യാച്ച് എടുത്തു. വിരാട് അല്‍പം പതുക്കയാണ് തന്റെ കളി പുറത്തെടുത്തത്. ഈ മെല്ലെപ്പോക്കിനെ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയും വിമര്‍ശിച്ചുകൊണ്ടാണ് സംസാരിച്ചത്.

190 റണ്‍സ് ടീം നേടിയപ്പോള്‍, കോഹ്ലിയുടെ സ്്‌ട്രൈക്ക് റേറ്റ് 120 ആയിരുന്നു, ആ സമയത്ത്, എട്ട് പന്തില്‍ അദ്ദേഹം അല്‍പ്പം പിന്നിലാണെന്ന് നിങ്ങള്‍ക്ക് തോന്നാന്‍ തുടങ്ങും, ആ വേഗതയില്‍ കോഹ്‌ലി ഓടുന്നില്ല’, ആകാശ് പറഞ്ഞു. എന്നാൽ കോഹ്‌ലിയെ വിധിയുടെ കുട്ടി എന്ന് വിളിച്ച് ആകാശ് ചോപ്ര പ്രശംസിച്ചു,